കുളിക്ക് മറുകുളിയുമായി മന്ത്രി; വിഡിയോ വൈറൽ

ഹാൻഡ്പമ്പിൽനിന്ന് വെള്ളമെടുത്ത് കുളിക്കുന്ന ഉത്തർപ്രദേശിലെ മന്ത്രി നന്ദഗോപാൽ ഗുപ്തയുടെ വിഡിയോ സമൂഹമാധ്യമങ്ങളിൽ ചർച്ചയായതിന് പിന്നാലെ അടുക്ക കുളി വിഡിയോയുമായി മന്ത്രി വീണ്ടുമെത്തി. ആദ്യത്തെ കുളി വിഡിയോയ്ക്ക് ഉയർന്ന വിമർശനങ്ങൾക്ക് മറുകുളി കൊണ്ട് മറുപടി നൽകുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം.
ഉത്തർപ്രദേശിലെ ഷാജഹാൻപുർ ജില്ലയിലെ ചക് കൻഹൗ ഗ്രാമത്തിലുള്ള പാർട്ടി പ്രവർത്തകന്റെ വീട്ടിലായിരുന്നു നന്ദഗോപാൽ ഗുപ്തയുടെ രണ്ടാമത്തെ വൈറൽ കുളി. പാർട്ടി പ്രവർത്തകന്റെ വീട്ടിലെ കുളിമുറിയിൽ ഹാൻഡ് പമ്പിൽനിന്ന് വെള്ളമെടുത്തു കുളിക്കുന്ന വിഡിയോയാണ് വ്യവസായ മന്ത്രി നന്ദഗോപാൽ ഗുപ്ത ട്വീറ്റ് ചെയ്തത്.
ബറേലി ജില്ലയിലെ സന്ദർശന വേളയിൽ ഭരതൗൾ ഗ്രാമത്തിലെ പാർട്ടി പ്രവർത്തകന്റെ വീട്ടിൽ താമസിക്കുന്ന സമയത്താണ് ഹാൻഡ്പമ്പിൽനിന്ന് വെള്ളമെടുത്ത് കുളിക്കുന്ന വിഡിയോ മന്ത്രി സമൂഹമാധ്യമത്തിൽ പങ്കുവയ്ച്ചത്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേർ മന്ത്രിയെ പരിഹസിച്ചിരുന്നു. അതിന് മറുപടിയായാണ് അടുത്ത ‘കുളി വിഡിയോ മന്ത്രി പോസ്റ്റ് ചെയ്തത്.
‘‘മുൻ സർക്കാരുകളും യോഗി സർക്കാരും തമ്മിലുള്ള വ്യത്യാസം ഇതാണ്. ബിജെപി സർക്കാരും സാധാരണക്കാരും തമ്മിൽ അകലമില്ല. യോഗി സർക്കാരിൽ വിഐപി സംസ്കാരം തീരെയില്ല.’– മന്ത്രി ട്വീറ്റ് ചെയ്തു.
Story Highlights: bathing vedio UP Minister Nandagopal Gupta goes viral
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here