Advertisement

മക്കല്ലം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് വിടുന്നു?; താരം ഇംഗ്ലണ്ട് പരിശീലക സ്ഥാനത്തേക്കെന്ന് റിപ്പോർട്ട്

May 7, 2022
1 minute Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ഇന്ത്യൻ പ്രീമിയർ ലീഗ് ടീം കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് സ്ഥാനത്തുനിന്ന് ന്യൂസീലൻഡ് താരം ബ്രണ്ടൻ മക്കല്ലം പടിയിറങ്ങുന്നു എന്ന് റിപ്പോർട്ട്. താരത്തെ ഇംഗ്ലണ്ട് വൈറ്റ് ബോൾ ക്രിക്കറ്റ് ടീമിൻ്റെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ടെന്നാണ് ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഇംഗ്ലണ്ട് ടീം പരിശീലകനായാൽ മക്കല്ലം നൈറ്റ് റൈഡേഴ്സ് പരിശീലക സ്ഥാനം ഒഴിയും.

ആഷസ് ഉൾപ്പെടെ സമീപകാലത്ത് ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം നടത്തിയ മോശം പ്രകടനങ്ങൾക്ക് പിന്നാലെ പരിശീലകൻ ക്രിസ് സിൽവർവുഡിനെ മാറ്റിയിരുന്നു. ഈ സ്ഥാനത്തേക്കാണ് മക്കല്ലത്തെ പരിഗണിക്കുന്നത്. ടെസ്റ്റ് ടീം പരിശീലകനായി മുൻ ഇന്ത്യൻ പരിശീലകൻ ഗാരി കേസ്റ്റനെയും പരിഗണിക്കുന്നുണ്ട്.

അതേസമയം, ഇംഗ്ലണ്ട് ടെസ്റ്റ് ടീം നായകനായി ബെൻ സ്റ്റോക്സിനെ നിയമിച്ചു. ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചു. സ്ഥാനമൊഴിഞ്ഞ ജോ റൂട്ടിനു പകരക്കാരനായാണ് ബെൻ സ്റ്റോക്സ് ഇംഗ്ലണ്ടിൻ്റെ പുതിയ ക്യാപ്റ്റനാവുന്നത്. ജോ റൂട്ട് സ്ഥാനമൊഴിഞ്ഞതിനു പിന്നാലെ വൈസ് ക്യാപ്റ്റനായ ബെൻ സ്റ്റോക്സ് തന്നെ നായകനാവുമെന്ന് റിപ്പോർട്ടുകൾ വന്നിരുന്നു.

Story Highlights: brendon mccullum england coach

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement