Advertisement

തിരുവനന്തപുരത്ത് നാല് പേർക്ക് ഭക്ഷ്യ വിഷബാധ

May 7, 2022
1 minute Read

തിരുവനന്തപുരത്ത് ഒരു കുടുംബത്തിലെ നാല് പേർക്ക് ഭക്ഷ്യ വിഷബാധ. തുമ്പോട് സ്വദേശി ബിജുവിനും കുടുംബത്തിനുമാണ് ഭക്ഷ്യ വിഷബാധയേറ്റത്. കല്ലറയിൽ നിന്ന് വാങ്ങിയ മീനിൽ നിന്നാവാം വിഷബാധയേറ്റത് എന്നാണ് നിഗമനം. പഴയ ചന്തയിൽ നിന്ന് വാങ്ങിയ മീനിൽ നിന്നും മറ്റൊരാൾക്ക് പുഴുവിനെ ലഭിച്ചതായും പരാതിയുണ്ട്.

ഇവർ വെള്ളിയാഴ്ച ഉച്ചയ്ക്ക് മീന്‍കറി കഴിച്ചിരുന്നു. ഇത് കഴിച്ച ശേഷം ബിജുവിന്റെ മകള്‍ക്കാണ് ആദ്യം വയറുവേദന അനുഭവപ്പെട്ടത്. രാത്രിയോടെ ഭാര്യക്കും വയറുവേദന അനുഭവപ്പെട്ടു. ഇന്ന് ഉച്ചയോടെ ബിജുവിനും ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടു. രാത്രിയോടെ രണ്ടാമത്തെ മകള്‍ക്കും വയറുവേദനിക്കാൻ തുടങ്ങി. പിന്നാലെ നാല് പേരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടുകയായിരുന്നു.

അതിനിടെ ഇന്ന് വൈകുന്നേരം ബിജു മീന്‍ വാങ്ങിയ അതേ കടയില്‍ നിന്ന് മീന്‍ വാങ്ങിയ മറ്റൊരാള്‍ക്ക് പുഴുവിനെ ലഭിച്ചിരുന്നു. തുടര്‍ന്ന് കളക്ടറേറ്റില്‍ പരാതിപ്പെടുകയായിരുന്നു. വെഞ്ഞാറംമൂട് പൊലീസും കല്ലറ വില്ലേജ് ഓഫീസറും സ്ഥലത്തെത്തി മീനിന്റെ സാമ്പിള്‍ ശേഖരിച്ചിട്ടുണ്ട്.

Story Highlights: food poisoning in thiruvananthapuram

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top