Advertisement

പിതാവ് ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മകൾ; അറസ്റ്റ്

May 7, 2022
Google News 1 minute Read

പിതാവ് തന്നെ ബലാത്സംഗം ചെയ്യുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച് മകൾ. ദൃശ്യങ്ങൾ പ്രചരിച്ചതിനെ തുടർന്ന് പൊലീസ് പിതാവിനെ അറസ്റ്റ് ചെയ്തു. ബിഹാറിലെ സമസ്തിപൂരിലാണ് സംഭവം.

അധ്യാപകനായ 50 വയസുകാരനാണ് 18 വയസുകാരിയായ മകളെ ബലാത്സംഗം ചെയ്തത്. തന്നെ ഭീഷണിപ്പെടുത്തുന്നതും ബലാത്സംഗം ചെയ്യുന്നതും രഹസ്യ ക്യാമറയിലൂടെ പകർത്തിയ മകൾ ഇത് സമൂഹമാധ്യമങ്ങളിൽ പോസ്റ്റ് ചെയ്തു. വിഡിയോ വൈറലായതിനു പിന്നാലെ പൊലീസ് കേസെടുത്ത് പിതാവിനെ അറസ്റ്റ് ചെയ്തു. കുട്ടിയുടെ മാതാവ് അതിക്രമം തടഞ്ഞില്ലെന്നും ഇതേപ്പറ്റി പുറത്തുപറയരുതെന്ന് കുട്ടിയോട് അമ്മാവൻ പറഞ്ഞു എന്നും ആരോപണമുണ്ട്.

Story Highlights: girl shoots video father raping

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here