Advertisement

സാമുദായിക പരിഗണനവച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ഹൈബി ഈഡന്‍

May 7, 2022
Google News 2 minutes Read

സാമുദായിക പരിണനവച്ചാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ഹൈബി ഈഡന്‍ എംപി. ചര്‍ച്ചികളിലുള്‍പ്പെടെ സിപിഐഎമ്മിന്റെ മുഖമായ അരുണ്‍കുമാറിനെ മാറ്റിയതിലൂടെ അതാണ് വ്യക്തമാകുന്നത്. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉള്‍പ്പെടെ സമുദായ നേതാക്കളെ കണ്ട് വോട്ട് തേടുന്നതില്‍ തെറ്റില്ലെന്നും ഹൈബി ഈഡന്‍ എംപി ട്വന്റിഫോറിനോട് പറഞ്ഞു.

സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ തന്നെ ആശങ്കാകുലരായ ആളുകള്‍ എന്ത് അടിസ്ഥാനത്തിലാണ് ഒരു യുവജന രാഷ്ട്രീയ പ്രവര്‍ത്തകനെ അതും ചര്‍ച്ചകളില്‍ ഉള്‍പ്പെടെ സിപിഐഎമ്മിനെ പ്രതിരോധിക്കുന്ന ഒരാളെ മാറ്റിയത് എന്നതില്‍ മറുപടി പറയണം. സ്ഥാനാര്‍ത്ഥിയെന്ന നിലയില്‍ വോട്ടുള്ള ആളുകളെ എല്ലാവരേയും പോയി കാണുക തന്നെ വേണം. തെരഞ്ഞെടുപ്പില്‍ മത്സരിച്ച ഒരു വ്യക്തിയെന്ന നിലയില്‍ തന്റെ അഭിപ്രായം അതാണ്. എല്ലാ സമുദായിക സംഘടനയുടെയും നേതാക്കളെ പോയി കാണുന്നതില്‍ തെറ്റില്ലെന്നും ഹൈബി പറഞ്ഞു.

ഇന്ന് എല്ലാ കമ്മ്യൂണല്‍ ലൈന്‍സിലും സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്ന പാര്‍ട്ടിയായി സിപിഐഎം മാറിയെന്നത് സിപിഐഎമ്മിന്റെ സ്ഥാനാര്‍ത്ഥി ദാരിദ്രം ആണ് സൂചിപ്പിക്കുന്നത്. തങ്ങളുടെ ആളുകളുടെ പുറകെ വട്ടമിട്ട് പറക്കുകയായിരുന്നു തൃക്കാക്കരയില്‍ ഒരു സ്ഥാനാര്‍ത്ഥിയെ ലഭിക്കാന്‍ വേണ്ടി. കൃത്യമായ രാഷ്ട്രീയമാണ് യുഡിഎഫ് ഈ തെരഞ്ഞെടുപ്പില്‍ മുന്നോട്ട് വക്കുന്നതെന്നും ഹൈബി ഈഡന്‍ പറഞ്ഞു.

Story Highlights: Hibi Eden said that the LDF candidate was announced on the basis of community considerations

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here