Advertisement

കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി

May 7, 2022
Google News 1 minute Read

കാസർഗോഡ് മാർക്കറ്റിൽ നിന്ന് ഇരുന്നൂറ് കിലോ പഴകിയ മത്സ്യം പിടികൂടി. തമിഴ്‌നാടിൽ നിന്നെത്തിയ ലോറിയിൽ നിന്നാണ് പഴകിയ മത്സ്യം കണ്ടെത്തിയത്. ഭക്ഷ്യസുരക്ഷാ വിഭാഗത്തിൻറെ പ്രത്യേക സംഘമാണ് രാവിലെ മാർക്കറ്റിൽ പരിശോധന നടത്തിയത്. എട്ട് ബോക്‌സുകളിലായാണ് മത്സ്യം സൂക്ഷിച്ചിരുന്നത്. പഴകിയ മത്സ്യം വിപണനത്തിനായി എത്തിച്ച ബന്ധപ്പെട്ടവർക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഭക്ഷ്യസുരക്ഷാ വിഭാഗം അറിയിച്ചു. ചെറുവത്തൂരിലെ ഭക്ഷ്യവിഷബാധയുടെ പശ്ചാത്തലത്തിൽ ശക്തമായ പരിശോധനയാണ് ജില്ലയിൽ പുരോഗമിക്കുന്നത്.

Story Highlights: kasaragod 200 kg bad fish

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here