Advertisement

അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി; കാതുകൂര്‍പ്പിച്ച് ബംഗാള്‍ രാഷ്ട്രീയം

May 7, 2022
Google News 1 minute Read
sourav ganguly hosts amit shah for dinner

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് വിരുന്നൊരുക്കി സൗരവ് ഗാംഗുലി. അമിത്ഷായുടെ കൊല്‍ക്കത്ത സന്ദര്‍ശനത്തിനിടെയാണ് ഗാംഗുലിയുടെ വസതിയിലെത്തി കൂടിക്കാഴ്ച നടത്തിയത്. ഇതോടെ ഒരിടവേളയ്ക്ക് ശേഷം ഗാംഗുലിയുടെ രാഷ്ട്രീയ പ്രവേശന ചര്‍ച്ചകള്‍ വീണ്ടും വഴിതുറന്നിരിക്കുകയാണ്.

കൊല്‍ക്കത്തയുടെ ദാദയെ രാഷ്ട്രീയ കളത്തിലിറക്കാനുള്ള തീവ്രശ്രമത്തിലാണ് ബിജെപി. കേവലം ഒരു സൗഹൃദത്തിനപ്പുറം സൗരവ് ഗാംഗുലി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് കൊല്‍ക്കത്തയിലെ വീട്ടില്‍ അത്താഴവിരുന്നൊരുക്കിയതിന് രാഷ്ട്രീയ മാനങ്ങള്‍ ഏറെയാണ്. തൃണമൂല്‍ കോണ്‍ഗ്രസിനെ വീഴ്ത്തി അധികാരം പിടിക്കാനുള്ള ശ്രമത്തില്‍ ബിജെപി സൗരവ് ഗാംഗുലിയെ മുന്നില്‍ നിര്‍ത്തിയേകുമെന്ന അഭ്യൂഹങ്ങള്‍ കഴിഞ്ഞ നിയമസഭാ കാലത്ത് ഉണ്ടായിരുന്നു.

സംസ്ഥാനത്തെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ട ബിജെപി ഇനി ലക്ഷ്യംവെക്കുന്നത് 2024 പൊതുതെരഞ്ഞെടുപ്പാണ്. അതിനാല്‍ തന്നെ സൗരവ് ഗാംഗുലി അമിത് ഷാക്ക് വിരുന്നൊരുക്കിയത് ആകാംക്ഷയോടെയാണ് ബംഗാള്‍ രാഷ്ട്രീയം ഉറ്റുനോക്കുന്നത്. കടുത്ത പ്രതിസന്ധി നേരിടുന്ന ബി.ജെ.പി ബംഗാള്‍ ജനതക്ക് ഏറെ സ്വീകാര്യനായ വ്യക്തിയെന്ന നിലയില്‍ സൗരവ് ഗാംഗുലി ഒപ്പം നിര്‍ത്തിയാല്‍ തുറുപ്പുചീട്ട് ആവും.

Read Also: ഒരു മികച്ച ഐടി പ്രൊഫഷണലാകണോ? നൂതന സാങ്കേതിക കോഴ്സുകളിലേക്ക് അഡ്മിഷൻ ആരംഭിച്ച് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫർമേഷൻ ടെക്നോളജി

അമിത് ഷായുടെ മകന്‍ ജയ് ഷാ ബി.സി.സി.ഐ. യുടെ ഉപാധ്യക്ഷന്‍ ആയതിനാല്‍ ഷാ കുടുംബത്തോട് 2008 മുതല്‍ ഗാംഗുലി അടുപ്പം പുലര്‍ത്തുന്നുണ്ട്. അതേസമയം സംസ്ഥാനത്തെ മുതിര്‍ന്ന സിപിഐ എം നേതാക്കളായും ,നിലവിലെ മുഖ്യമന്ത്രി മമതാ ബാനര്‍ജിയുമായി ഗാംഗുലി അടുപ്പം നിലനിര്‍ത്തുന്നുണ്ട്.

Story Highlights: sourav ganguly hosts amit shah for dinner

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here