‘സഭയുടെ വോട്ട് ഉറപ്പ്’; സിറോ മലബാര്‍ ആസ്ഥാനത്തെത്തി ഉമ തോമസ്

തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം സിറോ മലബാര്‍ ആസ്ഥാനത്ത് തൃക്കാക്കരയിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമ തോമസ്. വൈദികരെ കണ്ട് ഉമ തോമസ് വോട്ട് അഭ്യര്‍ത്ഥിച്ചു. സിറോ മലബാര്‍ സഭാ ആസ്ഥാനത്തെത്തിയത് അനുഗ്രഹം വാങ്ങാനാണെന്ന് ഉമ തോമസ് പറഞ്ഞു. സഭയുടെ വോട്ട് ഉറപ്പാണെന്നും ഉമ തോമസ് പറഞ്ഞു. (syro malabar sabha uma thomas)
ഇന്ന് രാവിലെ നടന്‍ മമ്മൂട്ടിയുടെ വീട്ടിലെത്തിയും ഉമ തോമസ് വോട്ടഭ്യര്‍ത്ഥിച്ചിരുന്നു. ലീലാവതി ടീച്ചറിന്റെയും സാനുമാഷിന്റെയും അനുഗ്രഹവും തേടി ഉമാ തോമസ് ഇരുവരേയും വസതിയിലെത്തി കണ്ടിരുന്നു. പി.ടി ക്ക് തൃക്കാക്കരയിലെ രണ്ട് തിരഞ്ഞെടുപ്പിലും കെട്ടി വക്കാന്‍ പണം നല്‍കിയ പതിവ് ഉമയുടെ കാര്യത്തിലും ലീലാവതി ടീച്ചര്‍ പാലിച്ചു. തെരഞ്ഞെടുപ്പില്‍ കെട്ടിവയ്ക്കാനുള്ള പണം കയ്യില്‍ കരുതിവച്ചാണ് ടീച്ചര്‍ ഉമയെ സ്വീകരിച്ചത്.
രണ്ടു പേരും തന്റെ ശിഷ്യന്മാരാണ്, വിജയം ഉറപ്പാണ്, തന്റെ എല്ലാ അനുഗ്രഹങ്ങളുമുണ്ട് എന്നായിരുന്നു സാനുമാഷിന്റെ വാക്കുകള്‍. പി.ടി തോമസും ഉമ തോമസുമായുള്ള വര്‍ഷങ്ങളുടെ ബന്ധമാണ് മാഷ് ഓര്‍ത്തെടുത്തത്.
Story Highlights: syro malabar sabha uma thomas
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here