എഡിജിപി എസ് ശ്രീജിത്തിന് റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല

എഡിജിപി എസ് ശ്രീജിത്തിന് റോഡ് സേഫ്റ്റി കമ്മീഷണറുടെ അധിക ചുമതല. നിലവില്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറാണ് എസ് ശ്രീജിത്ത്. (adgp s sreejith additional duty)
ക്രൈംബ്രാഞ്ച്, വിജിലന്‍സ് മേധാവികളെ മാറ്റി പൊലീസ് തലപ്പത്ത് നടന്ന വന്‍ അഴിച്ചു പണിയുടെ ഭാഗമായാണ് ശ്രീജിത്തിനെ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായി നിയമിച്ചത്. നടിയെ ആക്രമിച്ച കേസിന്റെ നിര്‍ണായക ഘട്ടത്തിലാണ് എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് തലപ്പത്ത് നിന്ന് ഗതാഗത കമ്മിഷണറായി മാറ്റിയത്. ഇത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവച്ചിരുന്നു.
നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണത്തിനും ദിലീപിനെതിരായ നടപടികള്‍ക്കും ചുക്കാന്‍ പിടിച്ചിരുന്നത് ക്രൈംബ്രാഞ്ച് മേധാവി എസ്. ശ്രീജിത്തായിരുന്നു. അതിനിടെയാണ് അദ്ദേഹത്തെ പൊലീസില്‍ നിന്ന് തന്നെ മാറ്റി ഗതാഗത കമ്മിഷണറാക്കുന്നത്. നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചന കേസിലും അന്വേഷണം നിര്‍ണായകഘട്ടത്തില്‍ എത്തിനില്‍ക്കുമ്പോഴാണ് എസ്.ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് നീക്കുന്നത്. നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം അവസാനിപ്പിക്കാന്‍ ഒരു മാസം മാത്രം ശേഷിക്കേയുള്ള സ്ഥാനമാറ്റം അന്വേഷണത്തെ ബാധിച്ചേക്കുമെന്ന് പരാതിയുയര്‍ന്നിരുന്നു.
Story Highlights: adgp s sreejith additional duty
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here