Advertisement

സിപിഐഎം കള്ളവോട്ടിന് ശ്രമിച്ചെന്ന് ആരോപണം: സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു

May 8, 2022
Google News 1 minute Read

കള്ളവോട്ട് ആരോപണത്തെത്തുടര്‍ന്ന് പാലക്കാട് അകത്തേത്തറ സര്‍വീസ് സഹകരണ ബാങ്ക് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചു. സിപിഐഎം കള്ളവോട്ടിന് ശ്രമിച്ചെന്ന ആരോപണവുമായി കോണ്‍ഗ്രസും ബിജെപിയും രംഗത്തെത്തിയ പശ്ചാത്തലത്തിലാണ് ബാങ്ക് തെരഞ്ഞെടുപ്പ് നിര്‍ത്തിവച്ചത്. എന്നാല്‍ ആരോപണം വാസ്തവവിരുദ്ധമാണെന്ന് സിപിഐഎം പ്രതികരിച്ചു.

തെരഞ്ഞെടുപ്പ് നടക്കുന്ന സഹകരണ ബാങ്കിന്റെ പരിധിക്ക് പുറത്തുള്ള പ്രദേശത്തുനിന്ന് സിപിഐഎം നിരവധി ബസുകളില്‍ ആളുകളെ എത്തിച്ചെന്നാണ് കോണ്‍ഗ്രസും ബിജെപിയും ആരോപിക്കുന്നത്. പെര്‍മിറ്റില്ലാത്ത ബസുകളിലാണ് ആളെയെത്തിച്ചതെന്ന് ബിജെപി ആരോപിച്ചു. രാഷ്ട്രീയ പാര്‍ട്ടികളുടെ പരാതിയെത്തുടര്‍ന്ന് തെരഞ്ഞെടുപ്പ് നിര്‍ത്തിവയ്ക്കുന്നതായി റിട്ടേണിങ് ഓഫിസര്‍ അറിയിച്ചു.

Story Highlights: bjp and congress against cpim election postponed

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here