ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ; പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ബാംഗ്ലൂരും ഹൈദരാബാദും

ഐപിഎല്ലില്‍ ഇന്ന് രണ്ട് മത്സരങ്ങൾ. പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താനുള്ള പോരാട്ടത്തിൽ റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും സണ്‍റൈസേഴ്സ് ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍. ഉച്ച കഴിഞ്ഞ് 3.30ന് മുംബൈയിലാണ് മത്സരം. രണ്ടാം മത്സരത്തിൽ പ്ലേ ഓഫ് പ്രതീക്ഷ നിലനിർത്താൻ ഡൽഹി ക്യാപിറ്റൽസ് ചെന്നൈ സൂപ്പർ കിംഗിസിനെ നേരിടും വൈകിട്ട് 7.30 ന് മുംബൈയിലാണ് മത്സരം.(ipl2022 two matches on today)
11 കളിയിൽ 12 പോയിന്‍റുള്ള ബാംഗ്ലൂരിനും 10 കളിയിൽ 10 പോയിന്‍റുള്ള ഹൈദരാബാദിനും പ്ലേ ഓഫ് പ്രതീക്ഷ നിലനിര്‍ത്താന്‍ വിജയം അനിവാര്യമാണ്. കഴിഞ്ഞ മത്സരത്തില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനെ കീഴടക്കിയതിന്‍റെ ആത്മവിശ്വാസത്തിലാണ് ബാംഗ്ലൂര്‍ ഇറങ്ങുന്നത്. ആദ്യ ഘട്ടത്തില്‍ ഏറ്റുമുട്ടിയപ്പോള്‍ ബാംഗ്ലൂരിനെ 68 റണ്‍സിന് എറിഞ്ഞിട്ട് ആത്മവിശ്വാസത്തിലാണ് ഹൈദരാബാദ്.
എന്നാൽ രണ്ടാം മത്സരത്തിൽ പത്ത് കളിയിൽ പത്ത് പോയിന്റുള്ള ഡൽഹിക്ക് ഇനിയെല്ലാം ജീവൻമരണ പോരാട്ടമാണ്. സീസണില്‍ ചെന്നൈ ജയിച്ച മൂന്ന് കളികളില്‍ രണ്ടും ഇന്ന് മത്സരം നടക്കുന്ന ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ്. ഡല്‍ഹി ഇവിടെ ഒരു തവണ മാത്രമെ തോറ്റിട്ടുള്ളു.
പത്തിൽ ഏഴിലും തോറ്റ ചെന്നൈയുടെ വഴികളെല്ലാം അടഞ്ഞുകഴിഞ്ഞു. പ്ലേ ഓഫിലേക്കുള്ള സാധ്യത സാങ്കേതികമായി അവസാനിച്ചിട്ടില്ലെങ്കിലും അത് സംഭവിക്കണമെങ്കില്‍ അത്ഭുതങ്ങള്‍ സംഭവിക്കണം. ഇരുടീമും മുൻപ് ഏറ്റുമുട്ടിയത് 26 കളിയിൽ. ചെന്നൈ പതിനാറിലും ഡൽഹി പത്തിലും ജയിച്ചു.ടോസ് നേടുന്ന ടീം രണ്ടാമത് ബാറ്റിംഗ് തെരഞ്ഞെടുക്കാനാണ് സാധ്യത.
Story Highlights: ipl2022 two matches on today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here