കാമുകിയുമായുള്ള സ്വകാര്യദൃശ്യം കാമുകിയുടെ അച്ഛന് അയച്ചു; യുവാവ് പിടിയിൽ

കാമുകിയുമായുള്ള സ്വകാര്യചിത്രങ്ങൾ കാമുകിയുടെ അച്ഛന് അയക്കുകയും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കാൻ ശ്രമിക്കുകയും ചെയ്ത യുവാവ് പിടിയിലായി. ആന്ധ്രാപ്രദേശിലാണ് സംഭവം. വിജയനഗരത്തിൽ ഷിറെഡ്ഡി നവീനാണ് (24) കഴിഞ്ഞദിവസം അറസ്റ്റിലായത്. ജില്ലയിലെ ഗ്രാമ സജീവാലയത്തിൽ എഞ്ചിനിയറിങ് അസിസ്റ്റന്‍റായി ജോലി നോക്കുകയായിരുന്നു പ്രതി.
കാമുകിയായ യുവതി ഇതേ സ്ഥാപനത്തിലാണ് ജോലിചെയ്‌തിരുന്നത്. രണ്ട് വർഷമായി ഇവർ തമ്മിൽ കടുത്ത പ്രണയത്തിലായിരുന്നു. ഇരുവരുടെയും ബന്ധത്തിന് വീട്ടുകാരുടെ പിന്തുണയുമുണ്ടായിരുന്നു. നവീനും യുവതിയും തമ്മിൽ രണ്ട് മാസമായി ചില അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി എഎസ്‌പി പി. അനിൽ കുമാർ പറയുന്നു. വിവാഹത്തിന് മുൻപ് വീട് നിർമ്മിക്കാൻ നവീൻ യുവതിയുടെ മാതാപിതാക്കളോട് പണം ആവശ്യപ്പെടുകയായിരുന്നു.
Read Also : ഇഫ്താർ പാർട്ടിയിൽ വച്ച് ബിരിയാണിക്കൊപ്പം ഒന്നര ലക്ഷം രൂപ വിലമതിക്കുന്ന ആഭരണങ്ങൾ വിഴുങ്ങി; യുവാവ് പിടിയിൽ
അത്രയും പണം തന്‍റെ വീട്ടുകാർക്ക് നൽകാനാവില്ലെന്ന് യുവതി നവീനെ അറിയിച്ചു. ഇത് അംഗീകരിക്കാത്ത പ്രതി യുവതിയുമായുള്ള സ്വകാര്യ ചിത്രങ്ങൾ യുവതിയുടെ പിതാവിന് അയയ്ക്കുകയും അവ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുമെന്ന് മാതാപിതാക്കളെയടക്കം ഭീഷണിപ്പെടുത്തുകയുമായിരുന്നു. ഇക്കാര്യങ്ങൾ വ്യക്തമാക്കി യുവതി തന്നെയാണ് പൊലീസിനെ സമീപിച്ചത്.
Story Highlights: Private scene sent by girlfriend’s father; Young man arrested
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here