പരിപാടിക്കെത്തിയ ഗായികയെ കൂട്ടബലാത്സംഗം ചെയ്തു; മുറിയിൽ നിന്ന് ഇറങ്ങിയോടി

മൂന്ന് പേർ ചേർന്ന് ഗായികയെ കൂട്ടബലാത്സംഗത്തിനിരയാക്കി. ബിഹാർ പട്‌നയിലെ രാമകൃഷ്‌ണ നഗറിൽ വെള്ളിയാഴ്‌ച അർധരാത്രിയായിരുന്നു സംഭവം. ജ്യോതി ബാബ റോഡിൽ നടന്ന വിവാഹ ചടങ്ങിലെ സാംസ്‌കാരിക പരിപാടിയിൽ പങ്കെടുക്കാനെത്തിയ ജെഹാനാബാദ് ജില്ലയിൽ നിന്നുള്ള ഗായികയെയാണ് മൂന്ന് പേർ ചേർന്ന് പീഡിപ്പിച്ചത്. ( Singer gang-raped )
രാംകൃഷ്‌ണനഗർ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്. നേരത്തെ പരിചയമുള്ളവരാണ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതെന്ന് പട്‌ന സീനിയർ പൊലീസ് സൂപ്രണ്ട് മാനവ്ജിത് സിങ് ധില്ലൺ പറഞ്ഞു.
യുവതിയെ മൂന്ന് പേർ ചേർന്ന് വലിച്ചിഴച്ച് അടുത്തുള്ള മുറിയിൽ കൊണ്ടുപോയാണ് കൂട്ടബലാത്സംഗത്തിനിരയാക്കിയത്.
Read Also :റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ
കൂട്ടബലാത്സംഗത്തിനിടെ പ്രതികളുടെ പിടിയിൽ നിന്ന് രക്ഷപ്പെട്ട് ഇറങ്ങിയോടിയ ഗായിക തൊട്ടടുത്ത മുറിയിലെത്തി വാതിലടച്ച് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. ഉടൻ സംഭവസ്ഥലത്തെത്തിയ പൊലീസ് മൂന്ന് പ്രതികളെയും കൈയ്യോടെ പിടികൂടി. ഇവരിൽ നിന്ന് തോക്ക് കണ്ടെടുത്തിട്ടുണ്ടെന്ന് രാംകൃഷ്‌ണനഗർ പൊലീസ് പറഞ്ഞു.
Story Highlights: Singer gang-raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here