റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു; 3 പേർ അറസ്റ്റിൽ

റെയിൽവേ സ്റ്റേഷനിൽ നിന്ന് ഗർഭിണിയായ യുവതിയെ തട്ടിക്കൊണ്ടുപോയി കൂട്ടബലാത്സംഗം ചെയ്തു. ഭർത്താവിനും മൂന്ന് മക്കൾക്കുമൊപ്പം റെയിൽവേ സ്റ്റേഷനിൽ നിന്ന യുവതിയെയാണ് മൂന്ന് പേരടങ്ങിയ സംഘം തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തത്. പ്രതികളായ മൂന്ന് പേരെയും പൊലീസ് അറസ്റ്റ് ചെയ്തു. പ്രതികളിൽ ഒരാൾക്ക് പ്രായപൂർത്തി ആയിട്ടില്ല.
ആന്ധ്രാപ്രദേശിലെ ബാപട്‌ല ജില്ലയിൽ ശനിയാഴ്ച രാത്രിയാണ് ഞെട്ടിക്കുന്ന സംഭവം നടന്നത്. ജോലി തേടി ഗുണ്ടൂരിൽ നിന്ന് കൃഷ്ണ ജില്ലയിലേക്ക് പോവുകയായിരുന്ന കുടുംബത്തിനു നേർക്കായിരുന്നു അതിക്രമം. ബെഞ്ചുകളിൽ കിടന്നുറങ്ങുകയായിരുന്ന ഇവരെ അക്രമി സംഘം വിളിച്ചുണർത്തി. ഇവർ മദ്യലഹരിയിലായിരുന്നു. ഭർത്താവിന് മർദ്ദിച്ച് അവശനാക്കിയതിനു ശേഷം സംഘം ഇവിടെ നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി ബലാത്സംഗം ചെയ്യുകയായിരുന്നു. യുവതിയെ തട്ടിക്കൊണ്ടുപോയ സംഘം റെയിൽവേ സ്റ്റേഷനടുത്ത് വച്ച് തന്നെ ബലാത്സംഗത്തിനിരയാക്കി. ഭർത്താവിന് മർദ്ദിച്ച് അവശനാക്കിയതിനു ശേഷമാണ് പ്രതികൾ യുവതിയെ തട്ടിക്കൊണ്ടുപോയത്. നിലവിൽ യുവതി ആശുപത്രിയിൽ ചികിത്സയിലാണ്.
Story Highlights: railway station pregnent women raped
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here