പൂണെയിൽ ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവം; അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ

പൂണെയിൽ മുൻകൂർ പണം അടയ്ക്കാത്തതിന് ഗർഭിണിക്ക് ചികിത്സ നിഷേധിച്ച സംഭവത്തിൽ അന്വേഷണം പ്രഖ്യാപിച്ച് മഹാരാഷ്ട്ര സർക്കാർ. മൂന്നംഗ സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചിരിക്കുന്നത്. അന്വേഷണസംഘം രണ്ടു ദിവസത്തിനകം റിപ്പോർട്ട് നൽകാൻ നിർദേശം നൽകിയിട്ടുണ്ട്. കുറ്റക്കാർക്കെതിരെ കടുത്ത നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ് വ്യക്തമാക്കി. യുവതിയുടെ കുടുംബത്തെ മുഖ്യമന്ത്രി സന്ദർശിച്ചു.
പൂണെയിലെ ദീനാനാഥ് മങ്കേഷ്കർ ആശുപത്രിയിലാണ് ഗർഭിണിക്ക് ചികിത്സ നിഷേധിച്ചതിനെ തുടർന്ന് മരണപ്പെട്ടത്. ചികിത്സയ്ക്കായി 20 ലക്ഷം രൂപ അടയ്ക്കണം എന്നായിരുന്നു ആശുപത്രി അധികൃതർ ആവശ്യപ്പെട്ടത്. മുഴുവനും പണവും അടയ്ക്കാൻ കഴിയാത്തതിനാൽ ഗുരുതരാവസ്ഥയിലായിരുന്ന യുവതിയെ മടക്കി അയക്കുകയായിരുന്നു. പൂണെയിലെ മറ്റൊരു ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും യുവതി മരിക്കുകയായിരുന്നു.
അതേസമയം, ആശുപത്രി അധികൃതർ യുവതിക്ക് ചികിത്സ നിഷേധിച്ചെന്ന ആരോപണം തള്ളിക്കളയുകയാണ് ചെയ്തത്.പണം അടച്ചില്ലെങ്കിൽ ചികിത്സ നൽകില്ലെന്ന് പറഞ്ഞിട്ടില്ലെന്നും തുക കേട്ടപ്പോൾ തന്നെ കുടുംബം മടങ്ങി പോകുകയായിരുന്നുവെന്നുമാണ് ആശുപത്രിയുടെ വാദം.
Story Highlights : Government announces investigation into incident where pregnant woman was denied treatment in Pune
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here