അഫ്ഗാനിസ്ഥാനിലെ സ്ത്രീകൾക്ക് മുഖം മുഴുവൻ മൂടുന്ന ബുർഖ നിർബന്ധമാക്കി താലിബാൻ

അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾ പൊതുസ്ഥലങ്ങളിൽ മുഖം മുഴുവൻ മൂടുന്ന ബുർഖ ധരിക്കണമെന്ന് താലിബാൻ ഭരണകൂടം. അഫ്ഗാൻ ഭരണം താലിബാൻ ഏറ്റെടുത്ത ശേഷംഏർപ്പെടുത്തിയ നിയന്ത്രണങ്ങളിൽ ഏറ്റവും വലുതാണിത്.
ബുർഖ ധരിക്കുന്നത് അഭിമാനവും അന്തസുമാണ്. അത് പരമ്പരാഗവും മാന്യവുമായ വസ്ത്രമാണെന്നും താലിബാൻ പ്രസ്താവനയിൽ പറഞ്ഞു. 1996-2001 കാലഘട്ടത്തിൽ താലിബാൻ ഭരിച്ചപ്പോഴും സ്ത്രീകൾ ബുർഖ ധരിക്കുന്നത് നിർബന്ധമാക്കിയിരുന്നു.
കഴിഞ്ഞ ദിവസം അഫ്ഗാനിസ്ഥാനിൽ സ്ത്രീകൾക്ക് ഡ്രൈവിംഗ് ലൈസൻസ് നൽകുന്നത് താലിബാൻ അവസാനിപ്പിച്ചിരുന്നു. സ്ത്രീകൾക്കെതിരായ മനുഷ്യാവകാശ പ്രശ്നങ്ങൾ ഏറ്റവും റിപ്പോർട്ട് ചെയ്യുന്ന രാജ്യങ്ങളിലൊന്നാണ് അഫ്ഗാനിസ്ഥാൻ. നേരത്തെ താലിബാൻ അഫ്ഗാൻ പിടിച്ചടക്കുന്നതിന് മുമ്പ് കാബൂൾ ഉൾപ്പെടെയുള്ള പ്രധാന നഗരങ്ങളിൽ സ്ത്രീകൾക്ക് വാഹനമോടിക്കാൻ സാധിച്ചിരുന്നു.
Story Highlights: Taliban orders women to wear burqa in public places
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here