Advertisement

സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് ഭീഷണി; ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു

May 9, 2022
Google News 2 minutes Read
Bomb threat inside Secretariat

തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റില്‍ ബോംബ് വച്ചിട്ടുണ്ടെന്ന ഭീഷണിയെ തുടര്‍ന്ന് ബോംബ് സ്‌ക്വാഡ് പരിശോധന നടത്തുന്നു. സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്നായിരുന്നു ഭീഷണി സന്ദേശം. 11.30യോടെയാണ് ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും സെക്രട്ടേറിയറ്റിന് മുന്നിലും സമീപ പ്രദേശങ്ങളിലും പരിശോധന ആരംഭിച്ചത് ( Bomb threat inside Secretariat ).
കന്റോണ്‍മെന്റ് സിഐ അടക്കമുള്ള പൊലീസ് സംഘവും ഈ സംഘത്തോടൊപ്പമുണ്ട്. രാത്രിയോടെ സെക്രട്ടേറിയറ്റിനുള്ളില്‍ ബോംബ് വച്ചിട്ടുണ്ടെന്ന് ഫോണ്‍കോളെത്തുകയായിരുന്നു. ഈ കോളിന് പിന്നില്‍ മാനസിക വിഭ്രാന്തിയുള്ള യുവാവാണ് എന്ന സ്ഥിരീകരിക്കാത്ത വിവരങ്ങളും പുറത്തു വരുന്നുണ്ട്. ഇയ്യാളെ മാറാനെല്ലൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തുവെന്നാണ് സൂചന. തുടര്‍ന്ന് ഇപ്പോള്‍ ബോംബ് സ്‌ക്വാഡും ഡോഗ് സ്‌ക്വാഡും ഇപ്പോള്‍ സെക്രട്ടേറിയറ്റിനുള്ളില്‍ പരിശോധന നടത്തുകയാണ്. സെക്രട്ടേറിയേറ്റിലെ എല്ലാ കെട്ടിടങ്ങളിലും സംഘം പരിശോധന നടത്തും.

Story Highlights: Bomb threat inside Secretariat; Bomb Squad inspects

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here