Advertisement

ലൈംഗിക അധിക്ഷേപം, ഡോക്ടറുടെ ചെരുപ്പ് വൃത്തിയാക്കല്‍; ചേര്‍ത്തല എസ്എച്ച് കോളജിലെ വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു

May 9, 2022
Google News 0 minutes Read
Statements of students of Cherthala SH College

ചേര്‍ത്തല എസ്എച്ച് കോളജിലെ നഴ്‌സിങ് വിദ്യാര്‍ത്ഥികളുടെ മൊഴിയെടുത്തു. നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങളോട് പറഞ്ഞ പരാതികള്‍ വിദ്യാര്‍ത്ഥികള്‍ ആവര്‍ത്തിച്ചു. നഴ്‌സിങ് വിദ്യാഭ്യാസ ഡീനിന്റെ നേതൃത്വത്തിലായിരുന്നു മൊഴിയെടുക്കല്‍.

ചേര്‍ത്തല സേക്രട്ട് ഹാര്‍ട്ട് കോളജ് ഓഫ് നഴ്‌സിങിലെ വിദ്യാര്‍ത്ഥികളാണ് കോളജ് വൈസ് പ്രിന്‍സിപ്പലിനെതിരെ ഗുരുതര ആരോപണങ്ങളുമായി രംഗത്തെത്തിയത്. വിദ്യാര്‍ത്ഥികളെ ലൈംഗികമായി അധിക്ഷേപിച്ചു, രണ്ട് വിദ്യാര്‍ത്ഥിനികള്‍ ഒരുമിച്ചുനടന്നാല്‍ സ്വവര്‍ഗാനുരാഗികളാണെന്ന് പറയും എന്നതടക്കമുള്ള ആരോപണങ്ങള്‍ വൈസ് പ്രിന്‍സിപ്പലിന്റെ ഭാഗത്ത് നിന്നുണ്ടായതായി വിദ്യാര്‍ത്ഥിനികള്‍ പറഞ്ഞു. നഴ്‌സിങ് കൗണ്‍സില്‍ അംഗങ്ങള്‍ കോളത്തിലെത്തിയപ്പോഴാണ് വിദ്യാര്‍ത്ഥിനികള്‍ ചൂഷണങ്ങളെ കുറിച്ച് തുറന്നുപറഞ്ഞത്.

വിദ്യാര്‍ത്ഥിനികളെ കൊണ്ട് നിര്‍ബന്ധിച്ച് ഡോക്ടര്‍മാരുടെ ചെരുപ്പ് വൃത്തിയാക്കിച്ചു, വാര്‍ഡുകളും ശൗചാലയങ്ങളും വൃത്തിയാക്കിച്ചു, അവധി ദിവസങ്ങളില്‍പ്പോലും പുറത്തുപോകാന്‍ അനുവദിച്ചില്ല എന്നതടക്കം വിദ്യാര്‍ത്ഥികള്‍ നഴ്‌സിങ് കൗണ്‍സിലിനോട് വെളിപ്പെടുത്തിയിരുന്നു. ഇതേ ആരോപണങ്ങളാണ് നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ നഴ്‌സിങ് വിദ്യാഭ്യാസ ഡീനിനോട് ആവര്‍ത്തിച്ചത്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here