കൊല്ലത്ത് നാൽപ്പത് കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ

കൊല്ലം ശാസ്താംകോട്ടയിൽ വൻ കഞ്ചാവ് വേട്ട. നാൽപ്പത് കിലോ കഞ്ചാവുമായി രണ്ട് പേരാണ് പിടിയിലായത്. മുളവന പേരയം സ്വദേശി അശ്വിൻ, കോട്ടത്തല മൈലം സ്വദേശി അജയകുമാർ എന്നിവരാണ് അറസ്റ്റിലായത്. ഇന്നലെ അർധരാത്രിയാണ് റൂറൽ എസ്.പിയ്ക്ക് ലഭിച്ച രഹസ്വ വിവരത്തിൻ്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്.
Read Also : പെരുമ്പാവൂരില്‍ കുറുപ്പുംപടിയില്‍ 300 കിലോ കഞ്ചാവ് പിടികൂടി
ശാസ്താംകോട്ട, കുണ്ടറ പൊലീസിൻ്റെയും എസ്.പിയുടെ സ്ക്വാഡിൻ്റെയും സംയുക്ത നേതൃത്വത്തിലായിരുന്നു പരിശോധന. ശാസ്താംകോട്ടയിലും പരിസരപ്രദേശങ്ങളിലും സ്കൂൾ, കോളേജ് പരിസരങ്ങൾ കേന്ദ്രീകരിച്ച് വൻ തോതിൽ ലഹരിമരുന്ന് വിതരണം നടക്കുന്നതായി പരാതി ഉയർന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് പ്രദേശത്ത് പരിശോധന വ്യാപകമാക്കിയത്.
പുതിയകാവിൽ നിന്നാണ് കഞ്ചാവുമായുള്ള വാഹനമെത്തിയത്. ചെറിയ ബണ്ടിലുകളിലായി പാക്ക് ചെയ്തിരുന്ന നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്. സംസ്ഥാനത്ത് ഈയടുത്ത കാലത്തുണ്ടായ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.
Story Highlights: Two Young people arrested with 40 kg cannabis in Kollam
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here