Advertisement

കുറുക്കന്മാര്‍ ഓടി നടന്ന കാക്കനാടിന്റെ കുന്നുകളില്‍ വികസനം എത്തിച്ചത് യുഡിഎഫ്: പി.കെ.കുഞ്ഞാലിക്കുട്ടി

7 days ago
2 minutes Read
വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

കുറുക്കന്മാര്‍ ഓടി നടന്ന കാക്കനാടിന്റെ കുന്നുകളില്‍ വികസനം എത്തിച്ചത് യുഡിഎഫ് ആണെന്ന് മുസ്ലീം ലീഗ് നേതാവ് പി.കെ.കുഞ്ഞാലിക്കുട്ടി. തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തൃക്കാക്കരയുടെയും കൊച്ചിയുടെയും മുഖച്ഛായ മാറ്റിയ യുഡിഎഫ് നെ ജനം പിന്തുണക്കും. സില്‍വര്‍ലൈന്‍ വിഷയം തൃക്കാക്കരയില്‍ ചര്‍ച്ച ചെയ്യുമെന്നും പി.കെ കുഞ്ഞാലിക്കുട്ടി പറഞ്ഞു.

വികസനവിരോധികള്‍ക്കെതിരെയുള്ള ജനങ്ങളുടെ പ്രതിഷേധമാകും തൃക്കാക്കരയിലെ ജനവിധിയെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. തൃക്കാക്കര നിയോജക മണ്ഡലം യുഡിഎഫ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. രാജ്യത്തും സംസ്ഥാനത്തും വികസനങ്ങള്‍ നടപ്പിലാക്കിയത് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ ഗവണ്‍മെന്റുകളാണ്. നെടുമ്പാശേരി വിമാനത്താവളവും കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയവും ഉള്‍പ്പടെയുള്ള വികസനപദ്ധതികള്‍ യുഡിഎഫ് സര്‍ക്കാരുകളുടെ സംഭാവനയാണ്. നാടിന്റെ മുഖം മാറ്റിയ വികസന പ്രവര്‍ത്തനങ്ങളെ ഒരുഘട്ടത്തില്‍ എതിര്‍ക്കുകയും പിന്നീട് മറ്റു വഴികളില്ലാതെ വരുമ്പോള്‍ അംഗീകരിക്കുകയും ചെയ്യുന്ന സമീപനമാണ് കേരളത്തിലെ ഇടതുപക്ഷം സ്വീകരിക്കുന്നതെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു.

സംസ്ഥാനത്തെ ഉന്നത വിദ്യാഭ്യാസ രംഗം ഉയര്‍ച്ചയിലേക്ക് പോകാത്തതിന് കാരണം ഇടതുപക്ഷത്തിന്റെ നിലപാടുകളാണ്. യുഡിഎഫ് ഭരണകാലത്ത് സംസ്ഥാനത്തും ജില്ലയിലും നടപ്പിലാക്കിയ വികസനപ്രവര്‍ത്തനങ്ങള്‍ ഏറെയാണ്. എന്നാല്‍ ഇടതുഭരണകാലത്ത് എന്തെങ്കിലും വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയിട്ടുണ്ടോയെന്ന് അദ്ദേഹം ആരാഞ്ഞു. വികസനപ്രവര്‍ത്തനങ്ങളെ പിന്നോട്ടടിച്ച ആറു വര്‍ഷമാണ് കടന്നു പോയത്. ഒരിക്കലും പ്രായോഗികമല്ലാത്ത കെ റെയില്‍ പദ്ധതിയുടെ പേരില്‍ ജനങ്ങളെ ദ്രോഹിക്കുകയാണ്. ജനകീയ വിഷയങ്ങള്‍ പരിഹരിക്കുന്നതിന് സര്‍ക്കാര്‍ യാതൊരു തരത്തിലുള്ള ഇടപെടലുകള്‍ നടത്തുന്നില്ല. സില്‍വര്‍ലൈന്‍ ഉള്‍പ്പെടെയുള്ള ജനദ്രോഹ പദ്ധതികള്‍ക്കെതിരെ ഉള്ള ജനങ്ങളുടെ താക്കീത് ആയിരിക്കും തൃക്കാക്കരയിലെ തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ ജനദ്രോഹ സില്‍വര്‍ലൈന്‍ ചര്‍ച്ച ചെയ്യാന്‍ തയ്യാറാണന്നും ഇന്നലെകളിലെ വികസന വിരോധികള്‍ തൃക്കാക്കരയിലെ ജനങ്ങളോട് പറയുന്ന വികസനം അവര്‍ തിരിച്ചറിയുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി.സതീശന്‍ പറഞ്ഞു. കേരളത്തിലെ ജനജീവിതം അരക്ഷിതാവസ്ഥയിലാവുകയാണ്. കേരളം ഗുണ്ടാ കോറിഡോറായി മാറുകയാണ്. ഈ ഭരണത്തിനെതിരെയുള്ള വിധി എഴുത്താക്കി തൃക്കാക്കരയിലെ ജനങ്ങള്‍ തിരഞ്ഞെടുപ്പിനെ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

Story Highlights: UDF: PK Kunhalikutty brought development to the hills of Kakkanad where foxes ran away

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement