Advertisement

കറണ്ട്‌ പോയപ്പോൾ കല്യാണം; പരസ്പരം വരന്മാരെ മാറി വിവാഹം ചെയ്ത് സഹോദരിമാർ

May 10, 2022
Google News 1 minute Read

പരസ്പരം വരന്മാരെ മാറി വിവാഹം ചെയ്ത് സഹോദരിമാർ. മധ്യപ്രദേശിലെ ഒരു ഗ്രാമത്തിലാണ് സംഭവം നടന്നത്. കറണ്ട്‌ പോയപ്പോൾ ഒരുപോലത്തെ വസ്ത്രങ്ങളണിഞ്ഞ് നിന്ന വരന്മാരെ സഹോദരിമാർക്ക് പരസ്പരം മാറിപ്പോവുകയായിരുന്നു. സംഭവം അറിഞ്ഞതിനു പിന്നാലെ വീണ്ടും ചടങ്ങ് നടത്തി.

രമേഷ് ലാലിൻ്റെ പെണ്മക്കളായ നികിതയും കരിഷ്മയും യഥാക്രമം ദങ്ക്‌വര ഭോലയെയും ഗണേഷിനെയുമാണ് വിവാഹം ചെയ്യാനിരുന്നത്. എന്നാൽ, വെളിച്ചം ഇല്ലാത്തതിനാൽ സഹോദർമാർക്ക് പരസ്പരം വരന്മാരെ മാറിപ്പോയി. മാറിപ്പോയ ഭാര്യമാരുമായി യുവാക്കൾ അവരവരുടെ വീടുകളിലേക്ക് മടങ്ങി. വീട്ടിലെത്തിയപ്പോഴാണ് അബദ്ധം പറ്റിയെന്ന് മനസ്സിലായത്. തുടർന്ന് ശരിയായ വധൂവരന്മാർ തമ്മിൽ വീണ്ടും കല്യാണം നടത്തുകയായിരുന്നു.

Story Highlights: Bride marries sisters groom power cut

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here