സംസ്‌കൃത വിദ്യാഭ്യാസം വിദ്യാർത്ഥികൾക്ക് കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും; കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ

വിദ്യാർത്ഥികൾക്ക് സംസ്‌കൃത വിദ്യാഭ്യാസം കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കുമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ. കേന്ദ്ര സംസ്‌കൃത സർവകലാശാല സംഘടിപ്പിച്ച ത്രിദിന ഉത്കർഷ് മഹോത്സവിന്റെ അവസാന ദിവസത്തെ അഭിസംബോധന ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു ധർമ്മേന്ദ്ര പ്രധാൻ.(dharmendra pradhan says importance of sanskrit education)
“സംസ്‌കൃതം വെറുമൊരു ഭാഷയല്ല, അതൊരു വികാരമാണ്. അറിവും ജ്ഞാനവുമാണ് നമ്മുടെ സമ്പത്ത്. നമ്മുടെ നാഗരികതയെ നൂറ്റാണ്ടുകളായി മുന്നോട്ട് കൊണ്ടുപോകാനും ‘വസുധൈവ കുടുംബകം’ എന്ന ആശയം കൈവരിക്കാനുമുള്ള ഉത്തരവാദിത്തം നമുക്കെല്ലാവർക്കും ഉണ്ട്. പ്രധാൻ പറഞ്ഞു. ദേശീയ വിദ്യാഭ്യാസ നയത്തിൽ വിഭാവനം ചെയ്യുന്നതുപോലെ സംസ്‌കൃതം ഉൾപ്പെടെ എല്ലാ ഇന്ത്യൻ ഭാഷകൾക്കും സർക്കാർ പ്രാധാന്യം നൽകിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പറഞ്ഞു.
‘ഉത്കർഷ് മഹോത്സവ്’ വേളയിൽ നടന്ന ചർച്ചകൾ ഇന്ത്യയെ സ്വാശ്രയമാക്കുന്നതിനും ആഗോള ക്ഷേമത്തിന് വഴിയൊരുക്കുന്നതിനുമുള്ള 21-ാം നൂറ്റാണ്ടിലെ വിദ്യാഭ്യാസ സമ്പ്രദായത്തിലേക്ക് വഴി തെളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.
Story Highlights: dharmendra pradhan says importance of sanskrit education
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here