യൂറോപ്യന്‍ യൂണിയന്റെ നിയമങ്ങളെല്ലാം ട്വിറ്റര്‍ പാലിക്കും: ഇലോണ്‍ മസ്‌ക്

ഏറ്റെടുക്കുന്ന നടപടികള്‍ പൂര്‍ത്തിയായാല്‍ ട്വിറ്റര്‍ യൂറോപ്യന്‍ യൂണിയന്റെ ഉള്ളടക്ക നിയമങ്ങള്‍ പാലിക്കുമെന്ന് ഇലോണ്‍ മസ്‌ക്. ഇലോണ്‍ മസ്‌കുമായുള്ള കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്ത വിഷയങ്ങളില്‍ തങ്ങള്‍ക്കിരുവര്‍ക്കും യാതൊരു വിധ എതിരഭിപ്രായങ്ങളും ഉണ്ടായിരുന്നില്ലെന്ന് യൂറോപ്യന്‍ യൂണിയന്റെ ഇന്റേണല്‍ മാര്‍ക്കറ്റ് കമ്മിഷണറായ തിയറി ബ്രെട്ടന്‍ പറഞ്ഞു.
സമ്പൂര്‍ണ അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന നിലപാടുകാരനാണ് മസ്‌ക്. ട്വിറ്റര്‍ ആളുകള്‍ പോസ്റ്റ് ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിനെതിരെ നിരന്തരം വിമര്‍ശിച്ചിരുന്നയാളാണ് അദ്ദേഹം. എല്ലാ വിഭാഗക്കാര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യം വേണമെന്ന് അദ്ദേഹം വാദിക്കുന്നു.
ട്വിറ്ററിന്റെ ഉടമസ്ഥാവകാശം മാറിയാലും യൂറോപ്യന്‍ യൂണിയന്റെ ഡിജിറ്റല്‍ ഉള്ളടക്ക നിയമങ്ങള്‍ പാലിക്കണമെന്ന് ബ്രെട്ടന്‍ നേരത്തെ ആവശ്യപ്പെട്ടിരുന്നു.ബ്രെട്ടന്‍ പറഞ്ഞ എല്ലാം താന്‍ അംഗീകരിക്കുന്നുവെന്നും. ഇരുവരും ഒരേ രേഖയില്‍ സഞ്ചരിക്കുന്നവരാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ടെക്‌സാസില്‍ കൂടിക്കാഴ്ചയ്ക്ക് ശേഷം മസ്‌ക് പറഞ്ഞു.
Read Also : ‘നിഗൂഢ സാഹചര്യത്തില്‍ ഞാന്‍ മരിച്ചാല്‍…; ശ്രദ്ധ നേടി ഇലോണ്‍ മസ്‌കിന്റെ ട്വീറ്റും അമ്മയുടെ മറുപടിയും
ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലെ ഉള്ളടക്കങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുകയെന്ന ലക്ഷ്യത്തോടെ യൂറോപ്യന്‍ യൂണിയന്‍ ഡിജിറ്റല്‍ സര്‍വീസസ് ആക്റ്റിന് അംഗീകാരം നല്‍കിയിരുന്നു. ഭീകരവാദ ഉള്ളടക്കങ്ങള്‍, വിദ്വേഷ പ്രസംഗം ഉള്‍പ്പടെയുള്ള നിയമവിരുദ്ധ ഉള്ളടക്കങ്ങളുടെ പ്രചാരണം തടയുകയാണ് നിയമത്തിന്റെ ലക്ഷ്യം.
Story Highlights: Elon Musk says his Twitter plans align with EU’s new social-media rules
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here