Advertisement

1928ൽ പട്യാല രാജാവ് നിർമ്മിച്ച വജ്ര നെ‌ക്‌ലേസ് അണിഞ്ഞ് എമ്മ ചേംബർലെയിൻ!

May 10, 2022
Google News 2 minutes Read

പട്യാല രാജാവായിരുന്ന ഭൂപീന്ദർ സിങ്ങിന്റെ പക്കലുണ്ടായിരുന്ന വജ്ര നെ‌ക്‌ലേസ് അണിഞ്ഞ് ഇന്റർനെറ്റ് താരമായ എമ്മ ചേംബർലെയിൻ. ന്യൂയോർക്കിലെ പ്രശസ്തമായ മെറ്റ് ഗാല ഫാഷൻ മേളയിലാണ് പട്യാല മഹാരാജാവിന്റെ വജ്ര നെ‌ക്‌ലേസും കഴുത്തിലിട്ട് എമ്മ ചേംബർലെയിൻ വേദിയിലെത്തിയത്. മെട്രോപൊളിറ്റൻ മ്യൂസിയം ഓഫ് ആർട്ടിന്റെ ന്യൂയോർക്കിലെ കോസ്റ്റ്യൂം ഇൻസ്റ്റിറ്റ്യൂട്ടിലെ ധനശേഖരണത്തിനായി നടത്തുന്ന പ്രശസ്തമായ വാർഷിക ഫാഷൻ ഷോയാണ് മെറ്റ് ഗാല.

ഭൂപീന്ദർ സിങ് 1928ലാണ് ലോകത്തിലെ ഏറ്റവും വലുപ്പമുള്ള ഏഴാമത്തെ വജ്രം ഉപയോ​ഗിച്ച് അപൂർവ നെക്‌ലേസ് പണിയിച്ചത്. 20 വർഷങ്ങൾക്ക് ശേഷം 1948ൽ ഭൂപീന്ദർ സിങ്ങിന്റെ പുത്രൻ യാദവീന്ദ്ര സിങ് രാജാവ് അപൂർവ നെക്‌ലേസ് അണിഞ്ഞിട്ടുണ്ടെന്ന് ചരിത്രരേഖകൾ പറയുന്നു. അതായത് 1948ന് ശേഷമാണ് ഈ ആഭരണം കാണാതാവുന്നത്.

ഫ്രഞ്ച് ആഭരണ ബ്രാൻഡായ കാർട്ടിയയുടെ പ്രതിനിധി എറിക് നസ്ബൗം പിന്നീട് അരനൂറ്റാണ്ടിനു ശേഷം ലണ്ടനിൽ ഈ ആഭരണമുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. നിർഭാ​ഗ്യവശാൽ അപൂർവ നെക്‌ലേസ് കണ്ടെടുക്കുമ്പോഴേയ്ക്കും മാണിക്യവും വജ്രവും ഉൾപ്പടെ വിലപിടിപ്പുള്ള പലതും ഇതിൽ നിന്ന് നഷ്ടപ്പെട്ടിരുന്നു. പിന്നീട് കാർട്ടിയ ഇത് കൃത്രിമമായി പുനർനിർമ്മിക്കുകയാണ് ചെയ്തത്.

Story Highlights: Emma Chamberlain wearing diamond necklace made by the King of Patiala

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here