ഐ ലീഗ്; സീസണിലെ ആദ്യ തോൽവി ഏറ്റുവാങ്ങി ഗോകുലം കേരള

ഐ ലീഗിൽ ഗോകുലം കേരള എഫ്‌സിക്കെതിരെ ശ്രീനിധി ഡെക്കാൻ എഫ്‌സിക്ക് ജയം. ഒന്നിനെതിരെ മൂന്ന് ഗോളുകൾക്കാണ് ശ്രീനിധി ഡെക്കാൻ ഗോകുലം കേരള എഫ്‌സിയെ തോൽപ്പിച്ചത്. അവസാന മത്സരം ഗോകുലം കേരള എഫ്സിക്ക് നിർണായകമാണ്. കിരീട നേട്ടത്തിന് ഗോകുലം കേരള എഫ്സിക്ക് വേണ്ടത് ഒരു പോയിന്റ് മാത്രമാണ്.
തുടരെ 21 മത്സരങ്ങളിൽ പരാജയം അറിയാതെയാണ് ഗോകുലം ഇന്നിറങ്ങിയത്. സീസണിൽ ഇതുവരെ മലബാറിയൻസ് പരാജയം അറിഞ്ഞിരുന്നില്ല. സീസണിലെ 16 മത്സരങ്ങളിൽ 12 എണ്ണം വിജയിച്ച ഗോകുലം ബാക്കി നാലെണ്ണത്തിൽ സമനില പിടിച്ചിരുന്നു.
Read Also : കപ്പിലേക്ക് ഒരേയൊരു പോയിന്റ്; ചരിത്രം കുറിയ്ക്കാൻ ഗോകുലം ഇന്നിറങ്ങും
നിലവിൽ, ഐലീഗിൽ ഏറ്റവും കൂടുതൽ മത്സരങ്ങളിൽ പരാജയപ്പെടാത്ത ടീമെന്ന റെക്കോർഡും ഗോകുലത്തിനൊപ്പമാണ്. ഈ സീസണിൽ കിരീടം സ്വന്തമാക്കാൻ സാധിച്ചാൽ ഐലീഗിൽ കിരീടം നിലനിർത്തുന്ന ആദ്യ ടീമാവും ഗോകുലം.
Story Highlights: I-League- Gokulam Kerala FC suffers first defeat of season
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here