Advertisement

കൊവിഡിനെതിരായ പോരാട്ടത്തില്‍ ലോകം ഇന്ത്യയെ മാതൃകയാക്കുന്നു; ജെ. പി നദ്ദ

May 10, 2022
Google News 2 minutes Read
india assisting other countries in fight against covid says jp nadda

കൊവിഡിനെതിരായ പോരാട്ടത്തില്‍ ഇന്ത്യയെ ലോകരാജ്യങ്ങള്‍ മാതൃകയാക്കുന്നുവെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ ജെ പി നദ്ദ. നേരത്തെ കൊവിഡിനെതിരെ പോരാടാന്‍ ഇന്ത്യ മറ്റ് രാജ്യങ്ങളുടെ സഹായം തേടിയിരുന്നുവെങ്കില്‍ ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തില്‍ ഇന്ത്യയാണ് ലോകരാജ്യങ്ങളെ സഹായിക്കുന്നത്. നദ്ദ പറഞ്ഞു.

100 രാജ്യങ്ങളിലായി 18.5 കോടി ഡോസ് കൊവിഡ് വാക്‌സിന്‍ ഇന്ത്യ വിതരണം ചെയ്തു. മുന്‍കാലങ്ങളില്‍ ജാതിയും മതവും നോക്കിയാണ് പ്രതിപക്ഷം വോട്ടുചോദിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദി വന്നതോടെ രാജ്യത്തിന്റെ സംസ്‌കാരം തന്നെ മാറി. മോദി കാരണം പ്രതിപക്ഷവും വികസനത്തിന്റെ അടിസ്ഥാനത്തില്‍ വോട്ട് തേടാന്‍ നിര്‍ബന്ധിതരായിരിക്കുന്നു’. രാജസ്ഥാനില്‍ രണ്ട് ദിവസത്തെ പര്യടനത്തിനെത്തിയ ജെ പി നദ്ദ പറഞ്ഞു.

ബിജെപി സാധാരണക്കാരുടെ താത്പര്യത്തിനായി പ്രവര്‍ത്തിക്കുമ്പോള്‍ രാജസ്ഥാനിലെ കോണ്‍ഗ്രസ് സ്വന്തം താത്പര്യത്തിനായാണ് പ്രവര്‍ത്തിക്കുന്നത്. ശക്തമായ പാര്‍ട്ടിയായി തന്നെ തെരഞ്ഞെടുപ്പിനെ നേരിടാന്‍ ഞങ്ങള്‍ തയ്യാറായി നില്‍ക്കുകയാണ്. അശോക് ഗെഹ് ലോട്ട് സര്‍ക്കാരിനെ ഞങ്ങള്‍ അട്ടിമറിക്കും. നദ്ദ കൂട്ടിച്ചേര്‍ത്തു.

Read Also : പാട്ട് വെക്കുന്നതിനെ ചൊല്ലി തർക്കം; കല്യാണത്തിനെത്തിയ ബന്ധുവിനെ വരൻ വെടിവച്ചു കൊന്നു

അതേസമയം നദ്ദയുടെ നേതൃത്വത്തിലാണ് നാല് സംസ്ഥാനങ്ങളില്‍ ബിജെപി വിജയം നേടിയതെന്നും ഗുജറാത്ത്, ഛത്തീസ്ഗഢ്, രാജസ്ഥാന്‍ എന്നിവിടങ്ങളിലും ബിജെപി വന്‍ വിജയം നേടുമെന്നും രാജസ്ഥാന്‍ മുന്‍ മുഖ്യമന്ത്രി വസുന്ധര രാജെ പറഞ്ഞു. 2023ലാണ് രാജസ്ഥാനില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്.

Story Highlights: india assisting other countries in fight against covid says jp nadda

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here