Advertisement

പാട്ട് വെക്കുന്നതിനെ ചൊല്ലി തർക്കം; കല്യാണത്തിനെത്തിയ ബന്ധുവിനെ വരൻ വെടിവച്ചു കൊന്നു

May 10, 2022
Google News 2 minutes Read

കല്യാണ ചടങ്ങിനെത്തിയ അതിഥിയെ വരൻ വെടിവെച്ച് കൊലപ്പെടുത്തി. ഉത്തർപ്രദേശിലെ ഷാപൂരിലാണ് സംഭവം. ചടങ്ങിൽ പാട്ടുവെക്കുന്നതുമായി ബന്ധപ്പെട്ട വാക്കുതർക്കമാണ് കൊലപാതകത്തിലേക്ക് എത്തിച്ചത്.

പെൺകുട്ടിയുടെ വീട്ടുകാരനായ സഫാർ അലിയെന്ന ബന്ധുവിനെയാണ് വരൻ കൊലപ്പെടുത്തിയതെന്ന് പൊലീസ് അറിയിച്ചു. വരൻ ഇഫ്തിഖറിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Read Also :കേദാർനാഥ് ക്ഷേത്രം തീർഥാടകർക്കായി തുറന്നു; വൻ ഭക്തജനത്തിരക്ക്

വെടിവെപ്പിന് പിന്നാലെ അലിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രതിയെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പ്രദേശത്ത് സുരക്ഷ വർധിപ്പിച്ചതായി എസ്പി അതുൽ ശ്രീവാസ്തവ അറിയിച്ചു.

Story Highlights: Groom kills guest after argument over music during wedding

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here