ജിദ്ദ ചേരിയൊഴിപ്പിക്കല്‍ പുനരാരംഭിച്ചു

ജിദ്ദ നഗര വികസനത്തിനായി ചേരിപ്രദേശങ്ങളിലെ കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത് പുനരാരംഭിച്ചു. പെരുന്നാള്‍ അവധി മൂലം നിര്‍ത്തിവെച്ച നടപടിയാണ് വീണ്ടും ആരംഭിച്ചത്. താമസക്കാര്‍ക്ക് ബദല്‍ ഭവനസേവനം പ്രയോജനപ്പെടുത്താന്‍ ജിദ്ദ നഗരസഭ മുന്നറിയിപ്പ് നല്‍കിയിരുന്നു.
ചേരി പ്രദേശങ്ങള്‍ വികസിപ്പിക്കുന്നതിനും നഗര സൗന്ദര്യവത്കരണത്തിനും അനധിക്യത നിര്‍മിതികളുടെ നീക്കം ചെയ്യലിനുമാണ് കെട്ടിടങ്ങള്‍ പൊളിച്ചുനീക്കുന്നത്. ഏതാനും മാസം മുമ്പാണ് ചേരിപ്രദേശങ്ങളിലെ പഴയ കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റാനും അനധിക്യത നിര്‍മ്മിതികള്‍ നീക്കം ചെയ്യാനും ജിദ്ദ മുന്‍സിപ്പാലിറ്റി ആരംഭിച്ചത്.
Read Also : സംസ്ഥാനത്തെ ഹജ്ജ് നറുക്കെടുപ്പ് പൂര്‍ത്തിയായി; 5274 പേര്‍ക്ക് ഹജ്ജിന് അവസരം
ബനി മാലിക്, അല്‍വുറൂദ്, റിഹാബ്, റവാബി, അസീസിയ, തുടങ്ങിയ പ്രദേശങ്ങളാണ് വരും ദിവസങ്ങളില്‍ പൊളിച്ചുനീക്കുക.
Story Highlights: Jeddah resumption of evictions
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here