യുപിയിൽ പട്ടാപ്പകൽ 7 ലക്ഷം രൂപയുടെ കവർച്ച; അന്വേഷണം പുരോഗമിക്കുന്നു

ഉത്തർ പ്രദേശിൽ പട്ടാപ്പകൽ 7 ലക്ഷം രൂപയുടെ കവർച്ച. തിങ്കളാഴ്ച വൈകിട്ട് നോയിഡ റോഡിൽ വച്ച് ഒരു സ്വകാര്യ കമ്പനിയിലെ കളക്ഷൻ ഏജൻ്റാണ് കൊള്ളയടിക്കപ്പെട്ടത്. ബൈക്കിലെത്തിയ മൂന്നംഗ സംഘമാണ് കവർച്ച നടത്തിയതെന്ന് പൊലീസ് പറഞ്ഞു. എന്നാൽ, സിസിടിവി ദൃശ്യങ്ങളിൽ നിന്ന് അഞ്ച് പേർ കൃത്യത്തിൽ പങ്കാളികളായിട്ടുണ്ടെന്നാണ് വ്യക്തമാവുന്നത്.
സെക്ടർ 78ൽ ഉച്ചകഴിഞ്ഞ് 2.30നാണ് സംഭവം നടന്നത്. കളക്ഷൻ ഏജൻ്റായ പ്രമോദ് കുമാർ സാഹ്നി തൻ്റെ ബൈക്കിൽ സെക്ടർ 80ലേക്ക് യാത്ര ചെയ്യുകയായിരുന്നു. തോളിൽ തൂക്കിയിരുന്ന ബാഗിലാണ് പണം സൂക്ഷിച്ചിരുന്നത്. യാത്ര മുന്നോട്ടുപോകവേ മറ്റൊരു ബൈക്കിലെത്തിയ മൂന്നംഗ സംഘം പ്രമോദിൻ്റെ ബൈക്കിൽ ഇടിച്ചു. മറ്റൊരു ബൈക്കിൽ രണ്ട് പേർ ഇവിടേക്ക് എത്തി. തുടർന്ന് അഞ്ച് പേർ ചേർന്ന് ഇയാളെ മർദ്ദിച്ച് ബാഗ് തട്ടിപ്പറിച്ച് സ്ഥലം വിടുകയായിരുന്നു.
Story Highlights: Man Looted 7 Lakh UP
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here