‘പാലം തകരാൻ കാരണം കാറ്റ്’; ഉദ്യോഗസ്ഥന്റെ വിശദീകരണം അത്ഭുതപ്പെടുത്തിയെന്ന് നിതിൻ ഗഡ്കരി

ബിഹാർ സുൽത്താൻഗഞ്ചിൽ നിർമാണത്തിലിരിക്കുന്ന പാലം തകരാൻ കാരണം കാറ്റാണെന്ന ഉദ്യോഗസ്ഥന്റെ പ്രതികരണം അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി. പാലം തകരാനുള്ള കാരണം ചോദിച്ചപ്പോൾ ‘ശക്തമായ കാറ്റ് കാരണമാണ് പാലം തകർന്നതെന്നാണ് ഉദ്യോഗസ്ഥൻ വിശദീകരണം നൽകിയത്. ഗംഗാ നദിക്ക് കുറുകെ നിർമാണത്തിലിരിക്കുന്ന പാലം ഏപ്രിൽ 29 നാണ് തകർന്നത്.
ഏപ്രിൽ 29 ന് ബീഹാറിൽ ഒരു പാലം വീണു. പാലം തകരാനുള്ള കാരണം ഞാൻ എന്റെ സെക്രട്ടറിയോട് ചോദിച്ചു. ശക്തമായ കാറ്റ് കാരണമാണ് പാല തകർന്നതെന്ന് സെക്രട്ടറി പറഞ്ഞു. ഒരു ഐഎഎസ് ഉദ്യോഗസ്ഥന് എങ്ങനെയാണ് ഇത്തരമൊരു വിശദീകരണം വിശ്വസിക്കാൻ കഴിയുക. ശക്തമായ കാറ്റിൽ ഒരു പാലം എങ്ങനെ തകരുമെന്ന് എനിക്ക് മനസ്സിലാകുന്നില്ല. എന്തെങ്കിലും പിശക് കാരണമായിരിക്കാം പാലം തകർന്നതെന്ന് ഞാൻ കരുതുന്നു-ഗഡ്കരി പറഞ്ഞു.
Read Also : ഭൂമിയിൽ മടുത്തോ, എന്നാൽ ഇനി പോകാം ബഹിരാകാശത്തേക്ക്; ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു…
ശക്തമായ ഇടിമിന്നൽ കാരണമാണ് പാലം തകർന്നതെന്നാണ് ഔദ്യോഗിക വിശദീകരണം. ബിഹാർ സുൽത്താൻഗഞ്ചിൽ നിർമാണത്തിലിരിക്കുന്ന പാലത്തിന്റെ ഒരു ഭാഗമാണ് തകർന്നത്.
Story Highlights: On Bihar Bridge Collapse, IAS Officer’s Reason Stumps Nitin Gadkari
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here