പാരമ്പര്യവൈദ്യനെ കൊലപ്പെടുത്തിയ കേസ്; രണ്ട് വർഷത്തിന് ശേഷം പ്രതി പിടിയിൽ

മൈസൂരിലെ വൈദ്യനെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളിയ കേസിൽ വഴിത്തിരിവ്. മൈസൂർ സ്വദേശിയായ പാരമ്പര്യവൈദ്യൻ ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ കേസിലെ പ്രധാനപ്രതി നിലമ്പൂർ മുക്കട്ട സ്വദേശി ഷൈബിൻ രണ്ട് വർഷത്തിന് ശേഷം പിടിയിലായി. ഷാബാ ഷെരീഫിനെ കൊലപ്പെടുത്തിയ ശേഷം ഇയാളുടെ മൃതദേഹം പ്രതി വെട്ടി നുറുക്കി പുഴയിൽ എറിയുകയായിരുന്നു.
കവർച്ചാ കേസിലെ പ്രതികൾ തിരുവനന്തപുരത്ത് സെക്രട്ടേറിയേറ്റിന് മുന്നിൽ പ്രതിഷേധം നടത്തിയിരുന്നു. സമരം നടത്തിയവർ പരാതിക്കാരനായ ഷൈബിൻ കൊലക്കേസ് പ്രതിയാണെന്ന് പറഞ്ഞിരുന്നു. ഇതോടെ പൊലീസ് അന്വേഷണം നടത്തുകയായിരുന്നു. ഒന്നര വർഷത്തോളം ഷാബാ ഷെരീഫിനെ തടവിൽ വെച്ച് ക്രൂരമായി മർദ്ദിച്ചു. പിന്നീട് ഇയാൾ മരിച്ചതോടെ വെട്ടിനുറുക്കി ചാലിയാർ പുഴയിൽ തള്ളിയെന്നാണ് കണ്ടെത്തൽ.
Read Also : ശ്രീനിവാസൻ കൊലപാതകം; ഗൂഢാലോചന നടത്തിയ അഗ്നിശമനസേന ഉദ്യോഗസ്ഥൻ അറസ്റ്റിൽ
2020ലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ഇപ്പോഴാണ് പ്രതി പിടിയിലായത്. ഒരു കവർച്ചാ കേസിലെ പരാതിക്കാരനായിരുന്നു ഷൈബിൻ. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിലാണ് പഴയ കൊലപാതകത്തിന്റെ ചുരുൾ അഴിഞ്ഞത്.
Story Highlights: Police arrested malappuram man in traditional healer shaba-shereef case
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here