Advertisement

കർഷകരോട് മുഖംതിരിക്കുന്നു, വാഗ്ദാനങ്ങൾ പാലിച്ചിട്ടില്ല; കേന്ദ്രത്തിനെതിരേ മേഘാലയ ഗവർണർ

May 10, 2022
2 minutes Read

കർഷകർക്ക് നൽകിയ വാഗ്ദാനങ്ങൾ കേന്ദ്രസർക്കാർ ഇതുവരെ പാലിച്ചില്ലെന്ന് മേഘാലയ ഗവർണർ സത്യപാൽ മാലിക്. മിനിമം താങ്ങുവില സംബന്ധിച്ച നിയമം വേണം. കർഷകരോടുള്ള സർക്കാരിന്റെ സമീപനത്തിൽ അതൃപ്തി പ്രകടിപ്പിച്ച മാലിക്, ഡൽഹി അതിർത്തികളിലെ സമരം മാത്രമാണ് അവസാനിച്ചതെന്നും മറ്റിടങ്ങളിൽ സമരം ഇപ്പോഴും സജീവമാണെന്നും പറഞ്ഞു.

രാജ്യത്തെ യുവാക്കൾ തൊഴിലില്ലാതെ റോഡുകളിൽ അലയുകയാണ്. ഹിന്ദുക്കളും മുസ്‍ലിങ്ങളും യുദ്ധം അവസാനിപ്പിച്ച് തൊഴിലില്ലായ്മയും രാജ്യം അഭിമുഖീകരിക്കുന്ന മറ്റു നിർണായക പ്രശ്നങ്ങളും ഉയർത്തിക്കാട്ടണമെന്ന് അദ്ദേഹം പറഞ്ഞു.

Read Also : കൊവിഡ് പ്രതിരോധത്തില്‍ പങ്കാളികളായ ആരോഗ്യപ്രവര്‍ത്തകര്‍ക്കുള്ള ഇന്‍ഷുറന്‍സ് നീട്ടി കേന്ദ്രം

കർഷകപ്രക്ഷോഭം കത്തിനിൽക്കുന്ന പശ്ചാത്തലത്തിൽ മാലിക് കർഷകർക്ക് അനുകൂലമായി സംസാരിച്ചത് കേന്ദ്രസർക്കാരിന് ക്ഷീണമുണ്ടാക്കിയിരുന്നു. ബി.ജെ.പി. സർക്കാരിനെ വിമർശിക്കരുതെന്ന് തന്റെ സുഹൃത്തുക്കൾ ഉപദേശിച്ചെന്നും മിണ്ടാതിരുന്നാൽ രാഷ്ട്രപതിയോ ഉപരാഷ്ട്രപതിയോ ആക്കാമെന്ന് വാഗ്ദാനം ലഭിച്ചിരുന്നെന്നും മാലിക്‌ പറഞ്ഞിരുന്നു.

Story Highlights: Promises To Farmers Not Fulfilled, Meghalaya Governor Seeks Law On MSP

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top