വെസ്റ്റ് ബാങ്കില്‍ പുതിയ ജൂത പാര്‍പ്പിടങ്ങള്‍; ഇസ്രയേല്‍ നീക്കത്തിനെതിരെ ഖത്തര്‍

വെസ്റ്റ് ബാങ്കില്‍ പുതിയ 4000 ജൂത പാര്‍പ്പിടങ്ങള്‍ തുടങ്ങാനുള്ള ഇസ്രയേല്‍ നീക്കത്തിനെതിരെ ഖത്തര്‍. അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണ് ഇസ്രയേലിന്റേതെന്നും വിഷയത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്ന് ഖത്തര്‍ ആവശ്യപ്പെട്ടു.
അല്‍ അഖ്സ പള്ളിയിലെ ആക്രമണത്തിന് പിന്നാലെയാണ് വെസ്റ്റ്ബാങ്കില്‍ ഇസ്രായേലിന്റെ പുതിയ അധിനിവേശം. 4000 ജൂത പാര്പ്പിടങ്ങള്ക്കാണ് ഇസ്രയേല്‍ അനുമതി നല്‍കിയിരിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളുടെയും കരാറുകളുടെ നഗ്നമായ ലംഘനമാണ് ഇസ്രയേല്‍ നടത്തുന്നതെന്നും ഇക്കാര്യത്തില്‍ അന്താരാഷ്ട്ര സമൂഹം ഉടന്‍ ഇടപെടണമെന്നും ഖത്തര്‍ വിദേശകാര്യമന്ത്രാലയം ആവശ്യപ്പെട്ടു.
Read Also : ഇസ്രയേൽ ആക്രമണത്തിൽ രണ്ടു പലസ്തീനികൾ കൊല്ലപ്പെട്ടു
ഇതിനിടെ വെസ്റ്റ്ബാങ്കിൽ ഇസ്രായേൽ ആക്രമണത്തിൽ രണ്ട് പലസ്തീനികൾ കൊല്ലപ്പെട്ടു. ഇതിൽ ഒരാൾ കൗമാര പ്രായക്കാരനാണ്. കഴിഞ്ഞ ആഴ്ച മൂന്ന് ഇസ്രായേലികൾ കൊല്ലപ്പെട്ട സംഭവത്തിൽ പൊലീസ് രണ്ട് പലസ്തീനികളെ പിടികൂടി മണിക്കൂറുകൾക്കകമാണ് വെസ്റ്റ്ബാങ്കിൽ ആക്രമണം നടന്നത്.
Story Highlights: Qatar warns of Israeli plans to approve 4,000 new settlement units in West Bank
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here