കുത്തബ് മിനാറിന്റെ പേര് മാറ്റി ‘വിഷ്ണു സ്തംഭ്’ എന്നാക്കണം; പ്രതിഷേധവുമായി വലതുപക്ഷ സംഘടനകൾ

കുത്തബ് മിനാറിൻ്റെ പേര് മാറ്റി വിഷ്ണു സ്തംഭ് എന്നാക്കണമെന്ന പ്രതിഷേധവുമായി വലതുപക്ഷ സംഘടനകൾ. മഹാകൽ മാനവ് സേന ഉൾപ്പെടെയുള്ള സംഘടനകളാണ് പ്രതിഷേധം നടത്തിയത്. പ്ലക്കാർഡുകൾ ഉയർത്തി മുദ്രാവാക്യം മുഴക്കിയായിരുന്നു പ്രതിഷേധം. തുടർന്ന് പ്രദേശത്ത് വൻ പൊലീസ് സന്നാഹത്തെ വിന്യസിച്ചു.
യുനെസ്കോ അംഗീകരിച്ച പൈതൃകപ്പട്ടികയിൽ ഉൾപ്പെട്ട ചരിത്ര സ്മാരകമാണ് കുത്തബ് മിനാർ. ഡെൽഹി സുൽത്താനേറ്റിൻ്റെ ആദ്യ രാജാവായ മുഗൾ ഭരണാധികാരി കുത്തബുദ്ദീൻ ഐബക് ആണ് കുത്തബ് മിനാർ പണികഴിപ്പിച്ചത്. 1199ലായിരുന്നു കുത്തബ് മിനാറിൻ്റെ നിർമാണം.
അതേസമയം, മുഗൾ ഭരണാധികാരികളുടെ പേര് നൽകിയ വിവിധ സ്ഥലങ്ങളുടെ പേര് മാറ്റണമെന്ന് ഡൽഹി ബിജെപി ആവശ്യപ്പെട്ടു. അക്ബർ റോഡ്, ഹുമയൂൺ റോഡ്, ഔറംഗസേബ് ലൈൻ തുടങ്ങിയ സ്ഥലങ്ങളുടെ പേരുകൾ മാറ്റണമെന്നാണ് ആവശ്യം.
Story Highlights: Qutb Minar rename Vishnu Stambh hindu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here