യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കില്ല; വാര്‍ത്ത നിഷേധിച്ച് രാഹുല്‍ ദ്രാവിഡ്

ബിജെപിയുടെ യുവജന സംഘടനയായ യുവമോര്‍ച്ചയുടെ പരിപാടിയില്‍ പങ്കെടുക്കുമെന്ന വാര്‍ത്തകള്‍ നിഷേധിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ടീം കോച്ച് രാഹുല്‍ ദ്രാവിഡ്. (rahul dravid dismisses talk of attending bjp yuva morcha meet)
’12 മുതല്‍ 15 വരെ ഞാന്‍ ഹിമാചല്‍പ്രദേശില്‍ ഒരു യോഗത്തില്‍ പങ്കെടുക്കുമെന്ന് ഒരു വിഭാഗം മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഈ റിപ്പോര്‍ട്ട് തെറ്റാണെന്ന് വ്യക്തമാക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.’-ദ്രാവിഡ് പറഞ്ഞു. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോടാണ് ദ്രാവിഡ് ഇക്കാര്യം പറഞ്ഞത്.
12 മുതല്‍ 15 വരെയാണ് യോഗം നടക്കുന്നത്. ബിജെപി ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദ, കേന്ദ്രമന്ത്രിമാര്‍, മുഖ്യമന്ത്രി ജയ് റാം ഠാക്കൂര്‍ തുടങ്ങിയ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കും. യോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ട 139 പ്രതിനിധികളാണ് പങ്കെടുക്കുന്നത്.
എന്നാൽ ഹിമാചല്‍പ്രദേശിലെ ധരംശാലയില്‍ നടക്കുന്ന യുവമോര്‍ച്ച ദേശീയ പ്രവര്‍ത്തക സമിതി യോഗത്തിന്റെ ഭാഗമായി നടക്കുന്ന പരിപാടിയില്‍ രാഹുല്‍ പങ്കെടുക്കുമെന്നായിരുന്നു വാര്‍ത്തകള്‍. ദ്രാവിഡ് പരിപാടിയില്‍ പങ്കെടുക്കുമെന്ന് ബിജെപി എംഎല്‍എ വിശാല്‍ നെഹ്രിയയും പറഞ്ഞിരുന്നു.വ്യത്യസ്ത മേഖലകളില്‍ വിജയിക്കാനാവണം എന്ന സന്ദേശം നല്‍കുന്നതിന് വേണ്ടിയാണ് രാഹുല്‍ ദ്രാവിഡിനെ പരിപാടിയില്‍ പങ്കെടുപ്പിക്കുന്നതെന്നാണ് വിശാല്‍ നെഹ്രിയ പറഞ്ഞത്.
ദ്രാവിഡിന്റെ വിജയങ്ങള്‍ യുവാക്കള്‍ക്ക് മികച്ച സന്ദേശം നല്‍കും. രാഷ്ട്രീയത്തില്‍ മാത്രമല്ല, യുവാക്കള്‍ക്ക് മറ്റു മേഖലകളില്‍ മുന്നേറാന്‍ ദ്രാവിഡിന്റെ സാന്നിധ്യം യുവാക്കള്‍ക്ക് പ്രചോദനമാകുമെന്നും വിശാല്‍ പറഞ്ഞിരുന്നു.
Story Highlights: rahul dravid dismisses talk of attending bjp yuva morcha meet
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here