ആഷിഖ് കുരുണിയൻ ബെംഗളൂരു വിടുന്നു; മലയാളി താരത്തിനായി എടികെ മോഹൻ ബഗാൻ രംഗത്തെന്ന് റിപ്പോർട്ട്

ഐഎസ്എൽ ക്ലബായ ബെംഗളൂരു എഫ്സിയുടെ മലയാളി താരം ആഷിഖ് കുരുണിയൻ ക്ലബ് വിടുന്നു എന്ന് റിപ്പോർട്ട്. താരത്തെ സ്വന്തമാക്കാൻ എടികെ മോഹൻ ബഗാൻ രംഗത്തുണ്ടെന്നാണ് റിപ്പോർട്ട്. ബെംഗളൂരു എഫ്സിയുമായി ഒരു വർഷത്തെ കരാർ കൂടിയുണ്ടെങ്കിലും താരം ക്ലബ് വിടാൻ സാധ്യതയുണ്ടെന്നാണ് സൂചന. 2019 സീസണിലാണ് ആഷിഖ് ബെംഗളൂരുവിലെത്തിയത്.
ലെഫ്റ്റ് ബാക്കായും ലെഫ്റ്റ് വിങ്ങറായും കളിക്കുന്ന ആഷിഖ് വർഷങ്ങളായി നിലവാരമുള്ള പ്രകടനം നടത്തിവരുന്ന താരമാണ്. അതുകൊണ്ട് തന്നെ 24കാരനായ താരത്തെ ടീമിലെത്തിക്കാൻ എടികെയ്ക്ക് താത്പര്യമുണ്ട്. താരക്കൈമാറ്റവുമായി ബന്ധപ്പെട്ട് ഇരു ക്ലബുകളും തമ്മിൽ ചർച്ച നടന്നുകഴിഞ്ഞെന്നും ഇതിനോട് ബെംഗളൂരു അനുകൂലമായാണ് പ്രതികരിച്ചത് എന്നുമാണ് റിപ്പോർട്ടുകൾ.
Story Highlights: ashique kuruniyan atk mohun bagan bengaluru
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here