Advertisement

വെസ്റ്റ് ബാങ്കിൽ ഇസ്രയേൽ വെടിവെപ്പ്; അൽ ജസീറ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു

May 11, 2022
1 minute Read

വെസ്റ്റ് ബങ്കിൽ ഇസ്രയേൽ നടത്തിയ വെടിവെപ്പിൽ മാധ്യമപ്രവർത്തക കൊല്ലപ്പെട്ടു. ഇസ്രയേൾ നടത്തിയ പരിശോധനക്കിടെയുണ്ടായ വെടിവെപ്പിൽ അൽ ജസീറ മാധ്യമപ്രവർത്തകയായ ഷിരീൻ അബു അക്ലേഹ് ആണ് കൊല്ലപ്പെട്ടത്. ബുധനാഴ്ച രാവിലെയാണ് സംഭവം നടന്നതെന്ന് പാലസ്തീൻ ആരോഗ്യ വകുപ്പ് അറിയിച്ചു. ജറുസലേമിലെ അൽ ഖുദ്സ് ദിനപത്രത്തിലെ മറ്റൊരു മാധ്യമപ്രവർത്തകന് വെടിവെപ്പിൽ പരുക്കേറ്റിരുന്നു.

കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇസ്രയേൽ നിരന്തരം വെസ്റ്റ് ബാങ്കിൽ പരിശോധന നടത്തുന്നുണ്ട്. ഇസ്രയേലിൽ ഇടക്കിടെ നടക്കുന്ന ആക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പരിശോധന.

അതേസമയം, പലസ്തീൻ വെടിവെപ്പിലാണ് മാധ്യമപ്രവർത്തക കൊല്ലപ്പെട്ടതെന്ന് ഇസ്രയേൽ വാദിച്ചു.

Story Highlights: Gunfire Killed Al Jazeera Reporter West Bank

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top