Advertisement

നാദാപുരത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം; ഒരാൾ കുത്തേറ്റ് മരിച്ചു

May 11, 2022
Google News 1 minute Read
nadapuram conflict malik died

നാദാപുരം വളയത്ത് അന്യസംസ്ഥാന തൊഴിലാളികൾ തമ്മിൽ സംഘർഷം. ഒരാൾ കുത്തേറ്റ് മരിച്ചു. ബിഹാർ സ്വദേശി മാലിക് (44) ആണ് മരിച്ചത്. ( nadapuram conflict malik died )

ഇന്ന് രാത്രി 10 മണിയോടെയാണ് സംഭവം. റോഡ് പണിക്കെത്തിയ അതിഥി തൊഴിലാളികൾ തമ്മിലാണ് സംഘർഷമുണ്ടായത്. പണിക്ക് ശേഷം സംഘം ചേർന്ന് മദ്യപിക്കുന്നതിനിടെയാണ് സംഘർഷമുണ്ടാകുന്നതും മാലിക്കിന് കുത്തേൽക്കുന്നതും. മാലിക്കിനെ ആശുപത്രിയിലെത്തിച്ചുവെങ്കിലും യാത്രാ മധ്യേ മരണം സംഭവിക്കുകയായിരുന്നു.

സംഭവത്തിൽ ബേച്ചാൻ എന്ന ബിഹാർ സ്വദേശിയെ പൊലീസ് കസ്റ്റഡിയിലെടുത്തു.

Story Highlights: nadapuram conflict malik died

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here