Advertisement

ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കും: ഗോതബായ രജപക്‌സെ

May 11, 2022
Google News 2 minutes Read

ശ്രീലങ്കയില്‍ പുതിയ സര്‍ക്കാര്‍ ഉടന്‍ അധികാരമേല്‍ക്കുമെന്ന് പ്രസിഡന്റ് ഗോതബായ രജപക്‌സെ. പുതിയ പ്രധാനമന്ത്രിയും മന്ത്രിസഭയും ഈ ആഴ്ച തന്നെ അധികാരമേല്‍ക്കുമെന്നാണ് ഗോതബായ രജപക്‌സെ അറിയിച്ചിരിക്കുന്നത്. സര്‍ക്കാര്‍ രൂപീകരിക്കുന്നതിനായി വിവിധ രാഷ്ട്രീയ കക്ഷികളുമായി ചര്‍ച്ച ആരംഭിച്ചിട്ടുണ്ടെന്നും അദ്ദേഹം അറിയിച്ചു. (resident Gotabaya Says Will Appoint a New PM soon)

പുതിയതായി രൂപീകരിക്കുന്ന സര്‍ക്കാരില്‍ രജപക്‌സെകള്‍ ഉള്‍പ്പെടില്ലെന്നും പ്രസിഡന്റ് സൂചന നല്‍കി. പാര്‍ലമെന്റിന് കൂടുതല്‍ അധികാരം അനുവദിക്കുന്ന വിധത്തില്‍ ഭരണഘടന ഭേദഗതി ചെയ്യുമെന്നും പ്രസിഡന്റ് പ്രഖ്യാപിച്ചു.

അതേസമയം സാമ്പത്തിക പ്രതിസന്ധിയില്‍ ബുദ്ധിമുട്ടുന്ന ശ്രീലങ്കയെ സഹായിക്കുമെന്ന് ഇന്ത്യ. എന്നാല്‍ ജനകീയ പ്രക്ഷോഭങ്ങള്‍ നടക്കുന്ന രാജ്യത്തേക്ക് ഇന്ത്യന്‍ സൈന്യത്തെ അയക്കില്ലെന്ന് കൊളംബോയിലെ ഇന്ത്യന്‍ ഹൈക്കമ്മിഷന്‍ പറഞ്ഞു.

സാമ്പത്തിക മേഖലയുടെ തിരിച്ചു വരവിനായി ഇന്ത്യ എല്ലാ സഹായവും ചെയ്യും. എന്നാല്‍ സൈന്യത്തെ അയക്കില്ല. സൈന്യത്തെ അയക്കുന്നുവെന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. ഇത്തരം പ്രചാരണങ്ങളും കാഴ്ച്ചപ്പാടുകളും ഇന്ത്യന്‍ സര്‍ക്കാരിന്റെ നിലപാടുമായി യോജിക്കുന്നതല്ലെന്നും ഹൈക്കമ്മീഷന്‍ ട്വിറ്ററിലൂടെ അറിയിച്ചു.

Story Highlights: resident Gotabaya Says Will Appoint a New PM soon

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here