രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത വിധി സ്വാഗതാര്‍ഹം; സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്ന പ്രതീക്ഷയില്‍ കുടുംബം

രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്ത സുപ്രിംകോടതി വിധിയെ സ്വാഗതം ചെയ്ത് സിദ്ദിഖ് കാപ്പന്റെ ഭാര്യ. 124എ വകുപ്പ് പുനഃപരിശോധിക്കണമെന്ന വിധി സ്വാഗതാര്‍ഹമാണെന്ന് റെയ്ഹാനത്ത് ട്വന്റിഫോറിനോട് പറഞ്ഞു. നിയമം മരവിപ്പിച്ച പശ്ചാത്തലത്തില്‍ സിദ്ദിഖ് കാപ്പന് ജാമ്യം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. യുഎപിഎ ഉള്‍പ്പെടെയുള്ള നിയമങ്ങള്‍ ദുരുപയോഗം ചെയ്യപ്പെടുന്നുവെന്നും റെയ്ഹാനത്ത് പ്രതികരിച്ചു.
യുഎപിഎ ചുമത്തപ്പെട്ടാണ് മലയാളിയായ മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്‍ യുപിയിലെ ജയിലില്‍ കഴിയുന്നത്. 2020 ഒക്ടോബര്‍ അഞ്ചിനാണ് ഹാത്റസിലേക്ക് ദളിത് പെണ്‍കുട്ടി കൊല്ലപ്പെട്ട വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാന്‍ പോകുകയായിരുന്ന സിദ്ദിഖ് കാപ്പന്‍ അറസ്റ്റിലായത്.
Read Also :രാജ്യദ്രോഹക്കുറ്റം സ്റ്റേ ചെയ്തു; നിർണായക നീക്കവുമായി സുപ്രിംകോടതി
കാപ്പന് ജയിലില്‍ ചികിത്സ പോലും നിഷേധിക്കുകയാണെന്ന് കാട്ടി ഭാര്യ റെയ്ഹാനത്ത് പലതവണ രംഗത്തുവന്നിരുന്നു. മഥുര ജയിലിലാണ് സിദ്ദിഖ് കാപ്പന്‍ കഴിയുന്നത്. പോപ്പുലര്‍ ഫ്രണ്ട് ബന്ധമാരോപിച്ച് അറസ്റ്റുചെയ്ത കാപ്പന്, തീവ്രവാദികളുമായി ബന്ധമുണ്ടെന്നും നിരോധിത സംഘടനയായ സിമിയുമായി ബന്ധമുണ്ടെന്നും 5000 പേജുള്ള കുറ്റപത്രത്തില്‍ യുപി പൊലീസ് ചൂണ്ടിക്കാണിക്കുന്നു.
Story Highlights: siddique kappan’s wife about the stay of sedition law
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here