Advertisement

‘കെ വി തോമസ് അനുഭവസമ്പത്തുള്ള രാഷ്ട്രീയ നേതാവ്’; രാജ്യദ്രോഹ നിയമത്തിനെതിരെയുള്ള സുപ്രിംകോടതി നിലപാട് സ്വാഗതം ചെയ്യുന്നു; സീതാറാം യെച്ചൂരി

May 11, 2022
Google News 2 minutes Read

കെ വി തോമസ് ഒട്ടേറെ അനുഭവസമ്പത്തുള്ള രാഷ്ട്രീയ നേതാവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. എന്ത് തീരുമാനമെടുക്കണമെന്ന് കെ വി തോമസിന് അറിയാം. പാർട്ടിയിൽ വരാൻ ആര് താത്പര്യം പ്രകടിപ്പിച്ചാലും സ്വാഗതം ചെയ്യും. തൃക്കാക്കര ഉപതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട എല്ലാ തീരുമാനങ്ങളും അതുപോലെതന്നെ സിപിഐഎം സ്‌ഥാനാർത്ഥിയെ നിർത്തുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളും പാർട്ടി ചർച്ച ചെയ്തിട്ടാണ് തീരുമാനിച്ചത്. സഭയുടെ സ്‌ഥാനാർത്ഥി എന്ന് പറയുന്നത് അടിസ്ഥാന രഹിതം തന്നെയാണെന്നും അദ്ദേഹം വ്യക്തമാക്കി.(sitharamyechuri supports kv thomas)

Read Also : ഭൂമിയിൽ മടുത്തോ, എന്നാൽ ഇനി പോകാം ബഹിരാകാശത്തേക്ക്; ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു…

കൂടാതെ രാജ്യദ്രോഹ നിയമത്തിനെതിരെയുള്ള സുപ്രിംകോടതി നിലപാട് സിപിഐഎം സ്വാഗതം ചെയ്യുന്നുവെന്ന് സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി .രാജ്യത്ത് ഉയർന്നു വരുന്ന പെട്രോൾ വില വർദ്ധനവിൽ കേന്ദ്രം സെസ് ചാർജുകൾ, നികുതികൾ ഉൾപ്പടെ പിൻവലിക്കണമെന്നും രാമ നവമി ഹനുമാൻ ജയന്തി ദിനത്തോട് അനുബന്ധിച്ച് രാജ്യത്ത് ആകമാനം നടന്ന വർഗീയ അക്രമങ്ങൾ സിപിഐഎം ഗൗരവമായി കാണുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, രാജ്യത്ത് സമാധാനം നിലനിൽക്കണമെന്നും ഒരു മത വിഭാഗത്തെ ലക്ഷ്യം വച്ചു കൊണ്ടാണ്‌ ഒഴിപ്പിക്കൽ നടപടികളാണ് ഇപ്പോൾ ഷാഹീൻബാഗിൽ നടക്കുന്നത് അവിടെ ബുൾഡോസർ രാജ് നടക്കുകയാണ്,ഒഴിപ്പിക്കുന്നതിന് മുന്നേ ജനങ്ങളെ പുനരധിവസിപ്പിക്കണമെന്നും സീതാറാം യെച്ചൂരി കൂട്ടിച്ചേർത്തു.

Story Highlights: sitharamyechuri supports kv thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here