സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവം; സ്ത്രീ വിരുദ്ധ നിലപാടിനോട് യോജിക്കാനാവില്ലെന്ന് വി ഡി സതീശന്‍

സ്ത്രീ വിരുദ്ധ നിലപാടിനോട് യോജിക്കാനാവില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ.സമസ്ത വേദിയില്‍ പെണ്‍കുട്ടി അപമാനിക്കപ്പെട്ട സംഭവവുമായി ബന്ധപ്പെട്ട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. വിഷയത്തില്‍ വനിതാ കമ്മിഷന്‍, ബാലാവകാശകമ്മിഷന്‍ വിദ്യാഭ്യാസമന്ത്രി തുടങ്ങിയവര്‍ മറുപടി പറയാത്തത് എന്തുകൊണ്ട് എന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു.(vd satheesan about samastha controversy)
Read Also : ഭൂമിയിൽ മടുത്തോ, എന്നാൽ ഇനി പോകാം ബഹിരാകാശത്തേക്ക്; ലോകത്തിലെ ആദ്യ ബഹിരാകാശ ഹോട്ടൽ തുറക്കുന്നു…
കെഎസ്ആര്‍ടിസി ശമ്പള പ്രശ്‌നത്തിന് പരിഹാരം കാണാതെ സര്‍ക്കാര്‍ ജീവനക്കാരെ വെല്ലുവിളിക്കുന്നു. കെഎസ്ആര്‍ടിസി സ്വകാര്യ സ്ഥാപനമല്ല. പൊതു മേഖലാ സ്ഥാപനമാണെന്നും സതീശന്‍ പറഞ്ഞു. പൂര്‍ണമായ ഭരണസ്തംഭനം, ബില്ലുകള്‍ പാസാകാതെ ഇരിക്കുന്നു. വിദേശത്തുനിന്നു മടങ്ങിയെത്തിയ മുഖ്യമന്ത്രി ഭരണകാര്യങ്ങളില്‍ ശ്രദ്ധിക്കണം. ക്രമരഹിതമായ ഭരണസംവിധാനം നേരെയാക്കണമെന്നും വിഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
എന്നാൽ കെവി തോമസിനെ തൃക്കാക്കരയിലേക്ക് പ്രത്യേകം ക്ഷണിക്കാന്‍ അവിടെ കല്യാണം നടക്കുന്നില്ലെന്നാണ് സതീശന്‍ പ്രതികരിച്ചത്. കെവി തോമസിനെക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ മറ്റ് ചോദ്യങ്ങളോട് സതീശന്‍ മറുപടി പറഞ്ഞില്ല.
Story Highlights: vd satheesan about samastha controversy
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here