നിയമസഭാ തെരഞ്ഞെടുപ്പ് വീഴ്ചയില്‍ നിന്ന് പാഠം പഠിച്ചെന്ന് കെ സുരേന്ദ്രന്‍; പി സി ജോര്‍ജും ബിജെപി പ്രചരണത്തിനെത്തും

നിയമസഭാ തെരഞ്ഞെടുപ്പിലെ വീഴ്ചയില്‍ നിന്ന് പാഠം പഠിച്ചെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. തൃക്കാക്കരയില്‍ ബിജെപി മെച്ചപ്പെട്ട പ്രകടനം കാഴ്ചവയ്ക്കുമെന്ന് സുരേന്ദ്രന്‍ ആത്മവിശ്വാസം പ്രകടിപ്പിച്ചു. കേരളത്തില്‍ സംഘടന അടുത്തകാലത്തായി കുറച്ചുകൂടി ശക്തി പ്രാപിച്ചു. സഭയുടെ വോട്ടുകള്‍ എല്‍ഡിഎഫിനും യുഡിഎഫിനും ലഭിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മതതീവ്രവാദത്തിനെതിരെ സഭാ നേതൃത്വത്തിന് ആശങ്കയുണ്ട്. ബിജെപി കേരളത്തില്‍ മൂന്നാം ബദലാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. (bjp learned lessons from assembly election says k surendran)
ആം ആദ്മി വോട്ട് എന്‍ ഡി എയ്ക്ക് ലഭിക്കുമെന്നാണ് ബിജെപി സംസ്ഥാന അധ്യക്ഷന്റെ വിലയിരുത്തല്‍. ട്വന്റി ട്വന്റി വോട്ട് സര്‍ക്കാരിനെതിരാകും. പിസി ജോര്‍ജ് പ്രചാരണത്തിനെത്തണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ക്രൈസ്തവ സമൂഹത്തെ യു ഡി എഫ് സഹായിച്ചില്ല. ക്രൈസ്തവ വോട്ട് ബി ജെ പിക്ക് അനുകൂലമാണെന്നും അദ്ദേഹം പറഞ്ഞു. ഇതിനിടെ വിലവര്‍ധനയ്ക്ക് കേന്ദ്രം മാത്രമല്ല കാരണമെന്നും സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എ എന്‍ രാധാകൃഷ്ണനാണ് തൃക്കാക്കരയിലെ ബിജെപി സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫും യുഡിഎഫും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് പ്രചാരണവും തുടങ്ങിയ ശേഷമായിരുന്നു തൃക്കാക്കരയില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥിയായി എ.എന്‍ രാധാകൃഷ്ണനെ പ്രഖ്യാപിച്ചത്. പക്ഷേ പ്രഖ്യാപനം വൈകിയതില്‍ പ്രശ്‌നമില്ലെന്നും ശക്തമായ മത്സരം കാഴ്ച വയ്ക്കാനാകുമെന്നുമുള്ള ഉറച്ച വിശ്വാസത്തിലാണ് ബിജെപി. യുഡിഎഫ് സ്ഥാനാര്‍ത്ഥിയായി അന്തരിച്ച പി ടി തോമസിന്റെ ഭാര്യ ഉമ തോമസാണ് മത്സരിക്കുന്നത്. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് ഡോ ജോ ജോസഫാണ്. മുന്‍പ് ഒരുമിച്ച് മത്സരിക്കുമെന്ന് സൂചിപ്പിച്ചിരുന്നെങ്കിലും ആം ആദ്മി പാര്‍ട്ടിയും ട്വന്റി ട്വന്റിയും സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ല. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിക്കുവേണ്ടി കെ വി തോമസ് പ്രചരണത്തിനിറങ്ങുമെന്ന് കെ വി തോമസ് പ്രഖ്യാപിച്ചത് വലിയ രാഷ്ട്രീയ വിവാദങ്ങള്‍ക്ക് വഴിവച്ചിട്ടുണ്ട്.
Story Highlights: bjp learned lessons from assembly election says k surendran
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here