മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ; ഉറ്റുനോക്കി രാഷ്‌ട്രീയ കേരളം

ഇടത് സ്ഥാനാർത്ഥി ഡോ. ജോ ജോസഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ആവേശം പകരാൻ മുഖ്യമന്ത്രി ഇന്ന് തൃക്കാക്കരയിൽ എത്തും. എൽ.ഡി.എഫ് നിയോജക മണ്ഡലം കൺവൻഷൻ പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. വൈകിട്ട് 4 ന് പാലാരിവട്ടം ബൈപാസ് ജംഗ്ഷനിൽ നടക്കുന്ന സമ്മേളനത്തിൽ
ഇടതു മുന്നണി സംസ്ഥാന നേതാക്കൾക്കൊപ്പം കെ വി തോമസും പങ്കെടുക്കും.
മുഖ്യമന്ത്രി കൂടി എത്തുന്നതോടെ തൃക്കാക്കരയിൽ തെരഞ്ഞെടുപ്പ് പ്രചാരണം ആവേശകരമായ രണ്ടാം ഘട്ടത്തിലേക്ക് കടക്കും. പിണറായിയുടെ വരവ് തൃക്കാക്കരയും രാഷ്‌ട്രീയ കേരളവും ഉറ്റുനോക്കുകയാണ്. വികസനം മുഖ്യ അജണ്ടയായ തെരഞ്ഞെടുപ്പിൽ, സർക്കാരിന്റെ വികസന ക്ഷേമ പ്രവർത്തനങ്ങൾ ഉയർത്തിക്കാട്ടിയാണ് എൽ.ഡി.എഫ് പ്രചാരണം. അതേസമയം ഇടതു മുന്നണി സ്ഥാനാർത്ഥിക്ക് വേണ്ടി പ്രവർത്തിക്കുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെ കെ വി തോമസ് ആദ്യമായി എത്തുന്ന വേദിയാണിത്.
സ്ഥാനാർത്ഥി ഡോ. ജോ ജോസഫ്, എൽ.ഡി.എഫ് കൺവീനർ ഇ പി ജയരാജൻ, സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ, സി.പി.ഐ.എം കേന്ദ്ര കമ്മിറ്റിയംഗം പി രാജീവ്, തെരഞ്ഞെടുപ്പ് കമ്മിറ്റി സെക്രട്ടറി എം സ്വരാജ്, ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, എൽഡിഎഫ് നേതാക്കളായ ജോസ് കെ മാണി എംപി, രാമചന്ദ്രൻ കടന്നപ്പിള്ളി, പി സി ചാക്കോ, ബിനോയ് ജോസഫ്, ജോർജ് ഇടപ്പരത്തി, സാബു ജോർജ്, എ പി അബ്‌ദുൾ വഹാബ് തുടങ്ങിയവർ പങ്കെടുക്കും.
Story Highlights: pinarayi vijayan in thrikakrakkara today
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here