Advertisement

‘ഇത് 100 തികയ്ക്കാന്‍ കിട്ടിയ അസുലഭ അവസരം’; തൃക്കാക്കര അബദ്ധം തിരുത്തുമെന്ന് മുഖ്യമന്ത്രി

May 12, 2022
Google News 2 minutes Read

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ദേശീയ മാനമുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍. ഉപതെരഞ്ഞെടുപ്പ് 100 സീറ്റുകള്‍ തികയ്ക്കാന്‍ എല്‍ഡിഎഫിന് ലഭിച്ച അസുലഭ അവസരമാണെന്ന് മുഖ്യമന്ത്രി വിലയിരുത്തി. തൃക്കാക്കര തങ്ങളുടെ അബദ്ധം തിരുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പാലാരിവട്ടത്ത് വച്ച് നടക്കുന്ന എല്‍ഡിഎഫ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. (cm pinarayi vijayan in ldf convention)

കോണ്‍ഗ്രസിന് നേരെ രൂക്ഷവിമര്‍ശനമാണ് പിണറായി വിജയന്‍ തന്റെ പ്രസംഗത്തില്‍ ഉടനീളം ഉയര്‍ത്തിയത്. ബിജെപിക്ക് ഒരേയൊരു ബദല്‍ ഇടതുപക്ഷം മാത്രമാണ്. രാജ്യത്ത് നിലനില്‍ക്കുന്ന പ്രത്യേക രാഷ്ട്രീയ സാഹചര്യങ്ങളാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന് ഇത്രയേറെ പ്രാധാന്യം ലഭിക്കാന്‍ കാരണം. എല്‍ഡിഎഫിന്റെ വിജയം നാട് ആഗ്രഹിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Read Also: ഡെലിവറിക്കാരുടെ കുട്ടികളുടെ വിദ്യാഭ്യാസത്തിനായി 700 കോടി രൂപ വാഗ്ദാനം ചെയ്ത് സൊമാറ്റോ സിഇഒ

തൃക്കാക്കര എല്‍ഡിഎഫിന് ലഭിച്ച മികച്ച അവസരമാണെന്ന് യുഡിഎഫിന് നന്നായി അറിയാമെന്ന് മുഖ്യമന്ത്രി പറയുന്നു. അതിന്റെ ആവലാതി യുഡിഎഫിന് നന്നായുണ്ട്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് എംപിമാര്‍ പരാജയമാണെന്ന വിമര്‍ശനവും മുഖ്യമന്ത്രി ഉന്നയിച്ചു. പ്രതിപക്ഷം വികസന വിരോധികളാണെന്ന വിമര്‍ശനവും മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ വിമര്‍ശനങ്ങള്‍.

എല്‍ഡിഎഫ് വേദിയില്‍ കെ വി തോമസും സന്നിഹിതനായിരുന്നു. തൃക്കാക്കരയിലെ എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ വേദിയിലെത്തിയ കെ വി തോമസിനെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ സ്വീകരിച്ചത് സഖാവേ എന്ന ആര്‍പ്പുവിളികളോടെയാണ്. താന്‍ എല്‍ഡിഎഫിനായി സജീവ പ്രചരണത്തിനിറങ്ങുമെന്നായിരുന്നു ഇടത് വേദിയില്‍ കെ വി തോമസിന്റെ പ്രഖ്യാപനം. തെരഞ്ഞെടുപ്പ് പ്രചരണാര്‍ഥം തൃക്കാക്കരയിലെത്തിയ മുഖ്യമന്ത്രിയാണ് കെ വി തോമസിനെ വേദിയിലേക്ക് സ്വാഗതം ചെയ്തത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ കെ വി തോമസിനെ ഷാള്‍ അണിയിച്ചു.

പാലാരിവട്ടത്താണ് എല്‍ഡിഎഫ് കണ്‍വെന്‍ഷന്‍ നടക്കുന്നത്. മുഖ്യമന്ത്രി സംസാരിക്കുന്നതിനിടെയാണ് കെ വി തോമസിനെ വേദിയിലേക്ക് ക്ഷണിച്ചത്. തനിക്ക് ഒരു മണിക്കൂറോളം ബ്ലോക്കില്‍ കിടക്കേണ്ടി വന്നതിനാലാണ് എത്താന്‍ വൈകിയതെന്ന് കെ വി തോമസ് പറഞ്ഞു.

Story Highlights: cm pinarayi vijayan in ldf convention

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here