കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട; ഉഗാണ്ട സ്വദേശിനി പിടിയില്‍

കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ വന്‍ മയക്കുമരുന്ന് വേട്ട. വയറ്റില്‍ ഒളിപ്പിച്ച് കടത്തുകയായിരുന്ന രണ്ടര കോടിയിലേറെ രൂപയുടെ മയക്കുമരുന്നുമായി ഉഗാണ്ട സ്വദേശിനി പിടിയിലായി. എയര്‍ അറേബ്യ വിമാനത്തിലെത്തിയ ഉഗാണ്ട സ്വദേശി സാന്ദ്രനന്റെസ്റ്റയാണ് പിടിയിലായത്
കഴിഞ്ഞ മെയ് ആറിന് കോയമ്പത്തൂരില്‍ വിമാനം ഇറങ്ങിയ യുവതിയെ സംശയം തോന്നിയ ഉദ്യോഗസ്ഥര്‍ പരിശോധനക്ക് വിധേയമാക്കുകയായിരുന്നു. എക്സ്‌റേ പരിശോധനയില്‍ വയറ്റില്‍ ഗുളികരൂപത്തില്‍ മയക്കുമരുന്ന് ഉണ്ടെന്ന് കണ്ടെത്തി. തുടര്‍ന്ന് കോടതിയില്‍ ഹാജരാക്കിയ ഇവരെ കോയമ്പത്തൂര്‍ മെഡിക്കല്‍ കോളജില്‍ നാലുദിവസം പരിശോധിച്ചാണ് വയറ്റില്‍നിന്ന് 81 ഗുളികകള്‍ കണ്ടെത്തിയത്. ഗുളിക രൂപത്തില്‍ ഒളിപ്പിച്ച മയക്കുമരുന്നായിരുന്നു ഇത്.
Read Also : 54 കോടിയുടെ മയക്കുമരുന്ന് വേട്ട; ദക്ഷിണാഫ്രിക്കയിൽ നിന്നെത്തിയ അഞ്ച് യുവതികൾ പിടിയിൽ
892 ഗ്രാം മയക്കുമരുന്നാണ് ഇവരുടെ പക്കല്‍ ഉണ്ടായിരുന്നത്. രണ്ടരകോടിയോളം രൂപ വിലവരുന്നതാണ് ഇവര്‍ കടത്തിയ മയക്കുമരുന്ന്. ഡിആര്‍ഐ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു. കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍ നിന്നും സമീപകാലത്ത് പിടികൂടുന്ന ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണിത്.
Story Highlights: gfbb
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here