Advertisement

‘ഒരു കൊല്ലത്തിനുള്ളിൽ പേരക്കുട്ടിയെ നൽകിയില്ലെങ്കിൽ 5 കോടി രൂപ നഷ്ടപരിഹാരം നൽകണം’; മകനും മരുമകൾക്കുമെതിരെ പരാതിയുമായി മാതാപിതാക്കൾ

May 12, 2022
Google News 2 minutes Read

മകനും മരുമകൾക്കുമെതിരെ വിചിത്ര പരാതിയുമായി മാതാപിതാക്കൾ. ഒരു കൊല്ലത്തിനുള്ളിൽ പേരക്കുട്ടിയെ നൽകിയില്ലെങ്കിൽ 5 കോടി രൂപ നഷ്ടപരിഹാരം നൽകണമെന്നാണ് മാതാപിതാക്കളുടെ പരാതി. ഉത്തരാഖണ്ഡിലെ ഹരിദ്വാറിലാണ് സംഭവം നടന്നത്.

മകനെ വളർത്താനും പഠിപ്പിക്കാനും തങ്ങൾ ഒരുപാട് പണം ചെലവഴിച്ചു എന്ന് മാതാപിതാക്കൾ പരാതിയിൽ പറഞ്ഞു. മകനെ അമേരിക്കയിൽ വിട്ടാണ് പഠിപ്പിച്ചത്. വീട് വെക്കാൻ വായ്പ എടുത്തതിനാൽ സാമ്പത്തിക നില മോശമായി. അതുകൊണ്ട് തന്നെ പേരക്കുട്ടിയെ നൽകണം. അതല്ലെങ്കിൽ ഭാര്യയും ഭർത്താവും രണ്ടരക്കോടി രൂപ വീതം നഷ്ടപരിഹാരം നൽകണമെന്നും പരാതിയിൽ പറയുന്നു. 2016 ലാണ് ഇവരുടെ വിവാഹം കഴിഞ്ഞത്. പേരക്കുട്ടി ഉണ്ടാവുമെന്ന വിശ്വാസത്തിലാണ് കല്യാണം നടത്തിയത്. കുട്ടി ആണായാലും പെണ്ണായാലും പ്രശ്നമില്ലെന്നും പരാതിയിൽ പറയുന്നു.

Story Highlights: Parents Son Grandchild Crore

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here