Advertisement

കെവി തോമസിനെതിരെ പ്രതിഷേധം; കുമ്പളങ്ങി പാർട്ടി ഓഫീസിലെ ചിത്രം നീക്കി

May 12, 2022
Google News 1 minute Read

പാർട്ടിയിൽ നിന്ന് പുറത്താക്കിയ കെവി തോമസിനെതിരെ പ്രവർത്തകരുടെ പ്രതിഷേധം. പ്രവർത്തകർ കുമ്പളങ്ങി പാർട്ടി ഓഫീസിനു പുറത്ത് സ്ഥാപിച്ചിരുന്ന ഫ്ലക്സിൽ നിന്ന് കെവി തോമസിൻ്റെ ചിത്രം മാറ്റി തീയിട്ടു.

കെവി തോമസിനെ പാർട്ടിയിൽ നിന്ന് പുറത്താക്കിയെന്ന് കെപിസിസി അധ്യക്ഷൻ കെ സുധാകരനാണ് അറിയിച്ചത്. എഐസിസി അനുമതിയോടെയാണ് നടപടി. പാർട്ടി വിരുദ്ധ പ്രകടനം നടത്തിയതിനാണ് തോമസിനെ പുറത്താക്കിയത്. ഇന്ന് തൃക്കാക്കരയിൽ എൽഡിഎഫ് കൺവെൻഷനിൽ കെവി തോമസ് പങ്കെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. നേരത്തെ തന്നെ ഇദ്ദേഹത്തെ പാർട്ടിയിൽ നിന്ന് പുറത്താക്കണമെന്ന ആവശ്യം കെപിസിസി മുന്നോട്ടുവച്ചിരുന്നു. എന്നാൽ, അന്ന് നടപടിയെടുക്കാൻ എഐസിസി തയ്യാറായിരുന്നില്ല.

Story Highlights: protest kv thomas congress

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here