Advertisement

‘കെ.വി തോമസ് സ്വയം നശിക്കാൻ തീരുമാനിച്ചിരുന്നു’; ഷാഫി പറമ്പിൽ

May 12, 2022
Google News 1 minute Read
shafi parambil

കെ.വി തോമസിനെതിരായ നടപടി അദ്ദേഹം അർഹിക്കുന്നുവെന്ന് ഷാഫി പറമ്പിൽ എംഎൽഎ. കെ.വി തോമസ് ‘സ്വയം നശിക്കുന്നതിനുള്ള മോഡ്’ ഓൺ ആക്കി കാത്തിരിക്കുകയായിരുന്നു. നേരത്തെ തയ്യാറാക്കിയ തിരക്കഥ പ്രകാരമാണ് അദ്ദേഹം പ്രവർത്തിച്ചിരുന്നത്. ഇതിൻ്റെ സ്വാഭാവിക പരിണാമത്തിലേക്കാണ് സംഭവ വികാസങ്ങൾ എത്തി നിൽക്കുന്നതെന്നും ഷാഫി 24 നോട് പറഞ്ഞു.

കെ.വി തോമസ് രക്തസാക്ഷി പരിവേഷം ആഗ്രഹിച്ചിരുന്നു. ലഭിക്കില്ലെന്ന് ഉറപ്പായതോടെ നിരന്തരം പാർട്ടി വിരുദ്ധ പ്രവർത്തനത്തിൽ ഏർപ്പെടുകയും ചെയ്തു. കോൺഗ്രസിൽ അടിയുറച്ച് നിൽക്കുമെന്ന അദ്ദേഹത്തിൻ്റെ പ്രസ്താവന വിശ്വാസയോഗ്യമല്ല. കോൺഗ്രസുക്കാരനായി തുടരുമെന്ന് പ്രഖ്യാപിക്കുകയും ഇടത് സ്ഥാനാർത്ഥിക്കായി പ്രചാരണം നടത്തുകയുമാണ് അദ്ദേഹം ചെയ്തത്. രാഷ്ട്രീയത്തിൽ കേട്ട് കേൾവി പോലുമില്ലാത്ത സംഭവമാണ് ഇതെന്നും ഷാഫി പറമ്പിൽ അഭിപ്രായപ്പെട്ടു.

സിപിഐഎമ്മിന് സംഭവിച്ചിരിക്കുന്നത് വലിയ ഗതികേടാണ്. കുലം കുത്തികൾക്കെതിരെ സംസാരിക്കുന്ന പാർട്ടി അധികാരത്തിൽ എത്തുമ്പോൾ ഇത്തരക്കാരെ ആദരിക്കുകയാണ്. തൃക്കാക്കരയിൽ യു.ഡി.എഫ് വിജയം ആർക്കും തടയാൻ കഴിയില്ല. കെ.വി തോമസിൻ്റെ അവസരവാദതിനുള്ള മറുപടിയായി തെരഞ്ഞെടുപ്പ് മാറുമെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

Story Highlights: shafi parambil on kv thomas

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here