Advertisement

അവധിക്കാലത്തും കുട്ടികളുടെ പഠനം ക്രമീകരിക്കാം; പുതിയ അധ്യയന വർഷം ആരംഭിച്ച് 90+ My Tuition App

May 13, 2022
Google News 3 minutes Read

അവധിക്കാലം കുട്ടികൾ പൊടിപൊടിക്കുകയാണ്. എന്നാൽ രക്ഷിതാക്കൾക്ക് ഇത് ആധിയുടെ കാലമാണ്. കാരണം വേനല്‍ക്കാല ക്ലാസുകള്‍, വിവിധ പ്രോജക്ടുകള്‍ തുടങ്ങിയ കാര്യങ്ങളിൽ നിന്ന് കുട്ടികൾ വഴിമാറിപോകുമോയെന്ന ആശങ്കയാണ് അവർക്ക്. അവധിക്കാലം ആസ്വദിക്കുന്നതിനോടൊപ്പം കുട്ടികൾ കുറച്ചു സമയം, കൂടുതൽ പ്രൊഡക്ടീവ് ആയി ഉപയോഗിക്കേണ്ടതും അത്യന്താപേക്ഷിതമാണ്. വേനല്‍ക്കാല പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ അവരുടെ പൊതുവിജ്ഞാനം വികസിപ്പിക്കാൻ സഹായിക്കും.

അത്തരത്തിൽ അവധിക്കാലം ആസ്വദിക്കുന്ന കുട്ടികളെ ഒട്ടും ബോറടിപ്പിക്കാതെ അനിമേഷൻ രൂപത്തിലുള്ള ക്ലാസുകൾ വളരെ രസകരമായി അവതരിപ്പിക്കുന്ന ഡിജിറ്റൽ ട്യൂഷൻ ആപ്പാണ്  90+ My Tuition App  . അടുത്ത അധ്യയനവർഷത്തിലേക്കുള്ള ക്ലാസുകൾ ഇതിനോടകം തന്നെ 90+ My Tuition App -ൽ ആരംഭിച്ചു കഴിഞ്ഞു. ഈ അവധിക്കാലത്ത് ദിവസവും കുറഞ്ഞത് അരമണിക്കൂറെങ്കിലും പഠനത്തിനായി ചെലവഴിച്ചാൽ സ്കൂളിൽ ക്ലാസുകൾ ആരംഭിക്കുന്നതിനു മുൻപ് തന്നെ വിദ്യാർത്ഥികൾക്ക് എല്ലാ വിഷയങ്ങളെക്കുറിച്ചും പാഠഭാഗങ്ങളെക്കുറിച്ചും കൃത്യമായ ധാരണയുണ്ടാക്കാൻ സാധിക്കും.

അവധികാലത്തും കുട്ടികളുടെ പഠനത്തിന് ക്രമീകരണം ഏര്‍പെടുത്തുന്നത് നല്ലതായിരിക്കും. കാരണം കൊവിഡ് സമയത്തെ പഠനരീതിയിൽ നഷ്ട്ടപെട്ട ബേസ് കൃത്യമായി നേടാൻ ഇത് കുട്ടികളെ സഹായിക്കും. മഹാമാരിയുടെ കാലത്താണ്  90+ My Tuition App ന്റെ പ്രാധാന്യം മാതാപിതാക്കളും കൂടുതലായി മനസിലാക്കിയത്.

90+ My Tuition App തികച്ചും വിദ്യാര്‍ത്ഥികളുടെ പഠന സഹായിയായി മാറിക്കഴിഞ്ഞു. പഠനത്തിനും പരീക്ഷകൾക്കും ആവശ്യമായി വരുന്ന കൃത്യമായ അപ്‌ഡേഷനുകളാണ് 90+ My Tuition App കൊണ്ടുവരാറുള്ളത്. ഒട്ടേറെ ഡിജിറ്റല്‍ ട്യൂഷന്‍ ആപ്പുകള്‍ സജീവമായ കേരളത്തില്‍ മുന്‍പന്തിയിലാണ് ഇന്ന് 90+ My Tuition App ന്റെ സ്ഥാനം. കാരണം, പൂര്‍ണ്ണമായും ഒരു ട്യൂഷന്‍ അസിസ്റ്റന്റ് ആയാണ് 90+ My Tuition App വിദ്യാര്‍ത്ഥികള്‍ക്ക് മുമ്പില്‍ എത്തിയത്.

Story Highlights: 90+ My Tuition App – Online Learning app

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here